Global block

bissplus@gmail.com

Global Menu

7,499 രൂപക്ക് ഇൻഫോക്കസ് ബിംഗോ 50

മുംബൈ : ഇൻഫോക്കസ് തങ്ങളുടെ പുതിയ  സ്മാർട്ട്‌ ഫോണായ ബിംഗോ 50 പുറത്തിറക്കി . 7,499 രൂപയാണ് സ്മാർട്ട്‌ ഫോണിന്റെ വില. സാൻട് സ്റ്റോൺ, ലെതെർ ബ്ലാക്ക്‌ എന്നീ  നിറങ്ങളിൽ ലഭിക്കുന്ന ബിംഗോ 50 സ്നാപ്ഡീലിലുടെ  ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

മാർച്ച്‌ 15 മുതൽ ഫോണിനായിയുള്ള രജിസ്ട്രേഷൻ തുടങ്ങി. ആദ്യം സ്മാർട്ട്‌ ഫോൺ  വാങ്ങുന്ന 1000 ഉപഭോക്താക്കൾക്ക് 1000 രൂപ വില മതിക്കുന്ന റോക്ക് സെൽഫി  സ്റ്റിക്ക് സൗജന്യമായി ലഭിക്കും. അഞ്ച് ഇഞ്ച്‌ ഡിസ്പ്ലേയുള്ള ഫോണിൽ 1.3GHz ക്വാഡ് കോർ MT6735 പ്രോസ്സസറുള്ള 3 ജി ബി റാം ആണുള്ളത് .

16 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണിൽ 32 ജി .ബി വരെ എസ്.ഡി കാർഡ്‌ ഉപയോഗിച്ച് വികസിപ്പിക്കാവുന്നതാണ്. ഓട്ടോ ഫോക്കസ്, ഫ്ലാഷ് ഉൾപ്പെടെ 8 എം.പി റിയർ-ഫ്രണ്ട് ക്യാമറകളുള്ള ഫോണിന്  2500 mAh ബാറ്ററി പാക്കേജ് ആണ് ഉള്ളത് .

Post your comments