Global block

bissplus@gmail.com

Global Menu

ഇ-കൊമേഴ്സ് പ്രവേശന നികുതിയുമായി കൂടുതൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി : ഇ-കൊമേഴ്സ് മേഖലയ്ക്ക് ഒരു വമ്പൻ തിരിച്ചടിയായി ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ  ഇ-കൊമേഴ്സ് ഉൽപ്പനങ്ങൾക്ക് 10 ശതമാനം പ്രവേശന നികുതി ചുമത്താനുള്ള ആലോചനയിൽ ആണ്. മറ്റു സംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയുന്ന സാധനങ്ങക്ക്  ചുമത്തുന്ന പ്രവേശന നികുതി ഇതുവരെ ഉത്തരാഖണ്ഡ് , ബിഹാർ , ആസ്സാം എന്നീ  സംസ്ഥാനങ്ങളിലാണ്‌ നടപ്പാക്കിയിട്ടുള്ളത്.

എന്നാൽ  നിലവിൽ ഗുജറാത്ത്‌, മധ്യ പ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ പന്ത്രണ്ടോളം സംസ്ഥാനങ്ങളാണ്‌ പ്രവേശന നികുതി ഈടാക്കുവാൻ പദ്ധതിയിടുന്നത്.

ഫ്ളിപ്കാർട്ടിന്റെ  ഹോം ഡെലിവറി വിഭാഗമായ ഇകാർട്ട് ലോജിസ്റ്റിക്സ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പ്രവേശന നികുതിക്ക് എതിരായി പരാതിപെട്ടിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ ഇപ്പോൾ ഒറ്റക്കും കൂട്ടമായും പ്രവേശന നികുതിക്ക് എതിരെ നീതി തേടാനുള്ള  ശ്രമത്തിലാണ്. ഫ്ളിപ്കാർട്ട് കൂടാതെ പേറ്റിഎം തുടങ്ങിയ  പ്രമുഖ ഇ -കൊമേഴ്സ് കമ്പനികൾ ഇതിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.  ഫ്ളിപ്കാർട്ടിന്റെ കേസ് അടുത്ത ആഴ്ച്ച കോടതി പരിഗണിക്കും.

Post your comments