Global block

bissplus@gmail.com

Global Menu

ജലപാതാ നിർമ്മാണത്തിനായി 70,000 കോടി രൂപ സമാഹരിക്കും

ന്യൂഡൽഹി : രാജ്യത്തെ കടലോരത്തും നദികളിലുമായി  50,000 കിലോ മീറ്ററോളം ജലപാത നിർമ്മിക്കുന്നതിന്   70,000 കോടി രൂപ സമാഹരിക്കുമെന്നു  കേന്ദ്ര മന്ത്രി  നിതിൻ ഗഡ്കരി. ഇതിനായി നുതനമായ  വഴികൾ സർക്കാർ  ആലോചിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. 

കഴിഞ്ഞ ആഴ്ച പാർലമെന്റിൽ ബിൽ പാസായതോടെ 111 നദികളെ കൂടി ദേശിയജലപാതയിൽ ഉൾപെടുത്തി. ഇതിലുടെ ഇന്ത്യയിലെ ജലപാത കൂടുതൽ ശക്തിപെടുമെന്നും  മന്ത്രി അഭിപ്രായപെട്ടു .ആദ്യക്കാലത്ത് അഞ്ച് നദികൾ മാത്രമാണ് ദേശിയ ജലപാതയിൽ ഉൾപെടുത്തിയിരുന്നത്.

ഇന്ത്യയിലെ  14 സംസ്ഥാനങ്ങളിലായി 7,500 കിലോ മീറ്റർ തീരപ്രദേശമാണുള്ളത്. അതിൽ  14,500 കിലോമീറ്റർ ജലപാതയ്ക്ക്  അനുയോജ്യമായിട്ടുള്ളവയാണ്. കൂടാതെ 116 നദികളിലായി  35,000 കിലോ മീറ്റർ ജലപാതയ്ക്ക് അനുയോജ്യമായിട്ടുണ്ട്. 50,000  കിലോമീറ്റർ ജലപാത വരുന്നതോടെ ഇന്ത്യയുടെ മുഖം തന്നെ മാറിമറിയുമെന്ന്  മന്ത്രി കൂട്ടി ചേർത്തു.

ബഡ്ജറ്റിൽ അനുവദിച്ച തുക കൂടാതെ   സ്വകാര്യ പൊതു മേഖല പങ്കാളിത്തത്തിൽ  നിന്നും ഫണ്ട്‌ സ്വരൂപിക്കാൻ പദ്ധതിയുണ്ട്. ബഡ്ജറ്റിൽ 800 കോടിയാണ് അനുവദിചിരിക്കുന്നത്.ഇതുകൂടാതെ ടാക്സ് ഫ്രീ ബോണ്ട്‌ നൽക്കുന്നതോടെ  800 കോടി വേറെ ലഭിക്കുമെന്നും മന്ത്രി  ലഭിക്കുമെന്ന് ഗഡ്കരി  പറഞ്ഞു 

Post your comments