Global block

bissplus@gmail.com

Global Menu

വിമാന യാത്രക്കാർക്ക് ആശ്വാസവുമായി ബിൽ

ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ആശ്വാസമായി പാർലമെന്റ് ബിൽ പാസ്സാക്കി. വിമാന യാത്രകാർക്ക് ഏതെങ്കിലും തരത്തിൽ അപകടം പറ്റുകയോ മരണപ്പെടുകയോ  അവരുടെ സാധന സാമഗ്രികൾ നഷ്ട്ടപ്പെടുകയോ വിമാനം വൈകുകയോ തുടങ്ങിയ കാര്യങ്ങൾ മൂലം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ  നഷ്ട്ടപരിഹാരം നൽകുവാൻ സഹായിക്കുന്നതാണ് ബിൽ.

2015 ഡിസംബറിൽ ലോക് സഭയിൽ നിന്ന് എയർ കാരേജ് ബിൽ  പാസായി രാജ്യസഭയിൽ എത്തുകയും അവിടെ നിന്ന് ചില ഭേദഗതി വരുത്തി തിരിച്ചു മാർച്ച്‌ രണ്ടിന്  ലോക് സഭയിൽ എത്തുകയും ചെയ്തിരുന്നു.  

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച ശബ്ദ വോട്ടായി പാസ്സാക്കിയ ഈ ബില്ലിനു ആക്റ്റായി  മാറുന്നതിനുള്ള ഏക കടമ്പ ഇനി  പ്രസിഡന്റിന്റെ അനുമതിയാണ്. ഇതു  നടപ്പിലാവുന്നതോടെ അന്താരാഷ്ട്ര  വിമാന കമ്പനികൾ  നൽക്കുന്ന അതെ നഷ്ട്ടപരിഹാര തുക  തന്നെ ഇന്ത്യൻ വിമാന കമ്പനികളും നൽകേണ്ടി വരും.

വിമാന അപകടത്തിൽ  മരിക്കുന്നവരുടെ കൂടുബാംഗങ്ങൾക്ക്‌ എസ്.ഡി .ആർ ( സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ്) പ്രകാരം കണക്കാക്കുന്ന തുകയായിരിക്കും നഷ്ട്ടപരിഹാരമായി   നൽക്കുക. മരണപ്പെടുകയോ ശാരീരികമായി മുറിവുകൾ ഉണ്ടാവുകയോ വ്യക്തികൾക്ക്  1,00,000 എസ് .ഡി.ആർ  മുതൽ 1,13,100 എസ്.ഡി.ആർ  വരെയുള്ള നഷ്ട്ടപരിഹാരം നൽക്കാവുന്നതാണ്.

യു.എസ് ഡോളർ, ജാപ്പനീസ് യെൻ, പൌണ്ട് സ്റെര്ലിംഗ് മുതലായവയുടെ നിലവിലെ മാർക്കറ്റ്‌ എക്സ്ചേഞ്ച് നിരക്കിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.ആറിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത്.  

Post your comments