Global block

bissplus@gmail.com

Global Menu

എച്ച് എൽ എൽ മാനേജ്‌മെന്റ് അക്കാദമിയിൽ പ്രവേശനം

തിരുവനന്തപുരം: എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ വിദ്യാഭ്യാസ വിഭാഗമായ എച്ച് എൽ എൽ മാനേജ്‌മെന്റ് അക്കാദ-മിയിൽ ക്ലിനിക്കൽ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് കോഴ്‌സു- കളിൽ പ്രവേശനനടപടികൾ ആരംഭിച്ചു. എന്‍ജിനീയറിംഗ് ബിരുദധാരികൾക്കും ഡിപ്ലാമക്കാർക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (പിജിഡിസിഇഎം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (എഡിസിഇഎം) കോഴ്‌സുകളുടെ മൂന്നാമത് ബാച്ചിലേക്ക് അപേക്ഷിക്കാവുന്നതാണ്. 

ആരോഗ്യസംരക്ഷണ രംഗത്ത് ഈ മേഖല അഭിമുഖീകരിക്കുന്ന തൊഴിൽ നൈപുണ്യമുള്ളവരുടെ അപര്യാപ്തത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കോഴ്‌സുകൾ ജൂലൈയിൽ ആരംഭിക്കും.

ബയോമെഡിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, ഇന്‍സ്ട്രുമെന്റേഷൻ, കെമിക്കൽ, ബയോടെക്‌നോളജി എന്നിവയിലുള്ള എന്‍ജിനീയറിംഗ് ബിരുദമാണ് പിജിഡിസിഇഎം കോഴ്‌സിനുള്ള യോഗ്യത. ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെഡിക്കൽ ഇന്‍സ്ട്രുമെന്റേഷൻ എന്നിവയിലുള്ള എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് എഡിസിഇഎം കോഴ്‌സിനുള്ള യോഗ്യത. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി മേയ് 31. കോഴ്‌സ് സംബന്ധിച്ച വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും എച്ച് എൽ എൽ അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.hllacademy.in സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് ഫോണ്‍: (0471) 2330447 ഇമെയില്‍: hllacademy@lifecarehll.com.

Post your comments