Global block

bissplus@gmail.com

Global Menu

സാംസങ് ഗാലക്സി ജെ1, ജെ1 മിനി ഫോണുകൾ വരുന്നു

ന്യൂഡൽഹി :  സാംസങ് സ്മാർട്ട്‌ ഫോണിന്റെ പുതിയപതിപ്പ് ഗാലക്സി ജെ1 ഉം ജെ1 മിനിയും ഉടൻ പുറത്ത് വരുമെന്ന്  സാംസങ് സ്ഥിരീകരിച്ചു. സാംസങിന്റെ  റഷ്യയിലെയും ഫിലിപ്പീൻസിലെയും വെബ്സൈറ്റ് മുഖേനെയാണ് സാംസങ് ഇകാര്യം അറിയിച്ചത്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോൾ ഇറങ്ങുമെന്നുള്ള  കാര്യം വ്യക്തമാക്കിയിട്ടില്ല.

4.5 ഇഞ്ച്‌ സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള  സാംസങ് ഗാലക്സി ജെ1 ന് 5 എംപി റീയർ ക്യാമറയോട് കൂടിയ എൽ.ഇ.ഡി  ഫ്ലാഷും 2 എം.പി ഫ്രണ്ട് ക്യാമറയുമാണുള്ളത്. 8 ജിബി സ്പേസ് ഉള്ള ഫോണിൽ 128 ജിബി മൈക്രോഎസ്ഡി കാർഡ്‌ വരെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ 4 ജി, വൈഫൈ, ബ്ലൂടൂത്ത്, ഡ്യുവൽ സിം തുടങ്ങിയ  ഫീച്ചെഴ്സിനൊപ്പം 2,050എം,എ .എച്ച് ബാറ്ററി ലൈഫുമുണ്ട് .

ഗാലക്സി ജെ1മിനി സ്മാർട്ട്‌ ഫോണിന് 4 ഇഞ്ച്‌ റ്റി.എഫ്.റ്റി ഡിസ്പ്ലേയും 750എംബി  റാമും 1,500 എം,എ .എച്ച് ബാറ്ററി ലൈഫുമുണ്ടെങ്കിലും 4ജി സപ്പോർട്ട് ചെയുന്നതല്ല .

Post your comments