Global block

bissplus@gmail.com

Global Menu

സുസൂക്കി ഹയബുസ ഇനി ഇന്ത്യയിൽ നിന്ന്

ചെന്നൈ : യുവ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ  സുസൂക്കി ഹയബുസയുടെ  അസ്സംബ്ലിംഗ്  ഇനി മുതൽ ഇന്ത്യയിൽ ആരംഭിക്കുന്നു . സുസൂകി മോട്ടോർസൈക്കിൾ ഇന്ത്യയുടെ മുൻനിര വാഹനങ്ങളിൽ ഒന്നാണ്  സുസൂകി ഹയബുസ. ഹരിയാനയിലെ ഗുഡ്ഗാവിൽ  ആണ് സുസൂക്കി ഹയബുസയുടെ  അസ്സംബ്ലിംഗ് പ്ലാന്റ് പ്രവർത്തിക്കുക. 

ജപ്പാൻ കമ്പനിയായ  സുസൂക്കിയുടെ  ഹയബുസ ഇറങ്ങിയ നാൾമുതൽ തന്നെ ആഗോളതലത്തിൽ വലിയ തരംഗം  സൃഷ്ടിച്ച  ഒരു ബൈക്കാണ്. ഇന്നും അതിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തന്നെ പറയാം. ഇതിന് ഒരു വലിയ പങ്ക് വഹിച്ചിരിക്കുന്നത് ഇന്ത്യയിലെ യുവ ജനങ്ങൾ ആണ്. ഉയർന്ന പ്രകടനം കാഴ്ച്ചവെക്കുക എന്നതിലുപരി മോട്ടോർ ബൈക്കിങ്ങിന്റെ എല്ലാ ഘടകങ്ങളിലും ഉയർന്ന നിലവാരം പ്രകടമാക്കുവാൻ സുസൂക്കിക്ക് ഹയബൂസയിലൂടെ സാധിച്ചു. 

അസ്സംബ്ലിംഗിന് ആവശ്യമുള്ള സി.കെ.ഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) കിറ്റുകൾ പൂർണമായി ഇറക്കുമതി ചെയ്യും. ഇവ പിന്നീട് ഗുഡ്ഗാവിലെ അത്യാധുനിക ഫാക്ടറിയിലായിരിക്കും  സംയോജിപ്പിക്കുക. നിലവിൽ ഇന്ത്യയിൽ ഇറങ്ങുന്ന സുസൂക്കിയുടെ ബൈക്കുകളെല്ലാം തന്നെ ഇതേ പ്ലാന്റിലാണ് നിർമ്മിക്കപ്പെടുന്നത്. 

ഇന്ത്യയിൽ അസംബിൾ ചെയ്യപെടുന്ന ഹയബുസക്ക്  മുൻപ് ഇറക്കുമതി ചെയ്തിരുന്ന ഹയബുസയിൽ നിന്ന് യാതൊരു വ്യത്യാസവും ഉണ്ടാവില്ലെന്ന് സുസൂക്കി അറിയിച്ചു.   

Post your comments