Global block

bissplus@gmail.com

Global Menu

കേരളാ ആയുഷ് പോളിസിയിൽ യെസ് ബാങ്ക് പങ്കാളി

കൊച്ചി: കേരള സർക്കാരിന്റെ ആയുഷ് വകുപ്പ് 'കേരളാ ആയുഷ് ഹെൽത്ത്‌ പോളിസി 2016' എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഇന്ത്യൻ സ്വകാര്യ ബാങ്കിംഗ് മേഖലയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന  യെസ് ബാങ്ക് ആണ്  ഈ പുതിയ പോളിസിയുടെ പങ്കാളികൾ.  

ആയുർവേദ,  നാച്യുറോപതി, യോഗ, യുനാനി, സിദ്ധാ, ഹോമിയോപ്പതി സയൻസ്  തുടങ്ങിയവയുടെ പ്രസക്തി ഉയർത്തുകയും അതിലുടെ കേരളത്തെ ഏറ്റവും മികച്ച ആയുഷ് സംസ്ഥാനമാക്കി മാറ്റുക എന്നതാണു 'കേരളാ ആയുഷ് ഹെൽത്ത്‌ പോളിസി 2016'  ന്റെ പ്രധാന ലക്ഷ്യം. 

ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ  ഒരു ആയുഷ് വെൽനെസ്സ് കേന്ദ്രമാക്കി  കേരളത്തെ മാറ്റാൻ പദ്ധതിക്കു കഴിയുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.  

പദ്ധതിയുടെ  ഉദ്ഘാടനം അഭ്യന്തര വക്കുപ്പ്  മന്ത്രി രമേശ്‌ ചെന്നിത്തലയും  ആരോഗ്യ വക്കുപ്പ്  മന്ത്രി വി .എസ് ശിവകുമാറും  ചേർന്ന്  നിർവഹിച്ചു. ഇവരെ കൂടാതെ മറ്റു പ്രമുഖ സർക്കാർ ഉദ്യോഗസ്ഥരും കേരളത്തിൽ നിന്നുള്ള ആയുഷിലെ ഓഹരിഉടമകളും പരിപാടിയിൽ പങ്കെടുത്തു.

Post your comments