Global block

bissplus@gmail.com

Global Menu

നേട്ടങ്ങൾ കൊയ്ത വനിതകളെ ആദരിച്ച് വോഡഫോൺ ഫൗണ്ടേഷന്റെ പുസ്തകം

കൊച്ചി: വ്യത്യസ്ത വഴികളിൽ സഞ്ചരിച്ച് നേട്ടങ്ങൾ സമ്പാദിച്ച സ്ത്രീകളെക്കുറിച്ചുള്ള വിമൻ ഒഫ് പ്യുവർ വണ്ടർ എന്ന കോഫീ ടേബിൾ ബുക്ക് വനിതാദിനത്തോടനുബന്ധിച്ച് വോഡഫോണ്‍ ഫൗണ്ടേഷൻ പുറത്തിറക്കി. വോഡഫോൺ ഇന്ത്യ എംഡിയും സിഇഒയുമായ സുനിൽ സൂദ്, സ്റ്റീൽ വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജൻ, ടെലികമ്യൂണിക്കേഷൻസ്  സെക്രട്ടറി ജെ.എസ് ദീപക്, സിഎസ്സ് ആർ കമ്മിറ്റി വോഡഫോണ്‍ ഇന്ത്യ ബോർഡ് അംഗം ശ്യാമള ഗോപിനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. വേറിട്ട വഴികളിൽ സഞ്ചരിച്ച് വലിയ നേട്ടങ്ങൾ കൈവരിച്ച 50 സ്ത്രീകളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുസ്തകത്തിലുള്ളത്. 

പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വിജയത്തിലേയ്ക്ക് നടന്നു കയറിയ ഈ സ്ത്രീകൾ രാജ്യത്തെ വനിതകൾക്ക് എന്നും പ്രചോദനമാണ്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും കുടുംബപരവുമൊക്കെയായ പലതരം പ്രതിസന്ധികളെ നേരിട്ടാണ് ഇവർ വിജയം കൈപ്പിടിയിലൊതുക്കിയത്. ബിസിനസ്, സംസ്കാരികം, കല, മനുഷ്യാവകാശം, മാധ്യമം & വിനോദം, കായികം, പൊതുസേവനം തുടങ്ങി വ്യത്യസ്തമേഖലകളാണ് ഇവരുടെ കർമ പഥം. 

എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗവിച്ഛേദിത വനിത അരുണിമ സിന്‍ഹ, ഡൽഹി ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് ലൈല സേഥ്, മോട്ടിവേഷനൽ സ്പീക്കർ കാഞ്ചന ഗാബ, യൂത്ത്ഫൊർജോബ്സ് സ്ഥാപക മീര ഷേണോയ് തുടങ്ങിയവർ ബുക്കിൽ സ്ഥാനം നേടിയിട്ടുണ്ട്.

Post your comments