Global block

bissplus@gmail.com

Global Menu

ഉപഭോക്തൃ ബോധവത്ക്കരണ പരമ്പരയുമായി ഡിഎച്ച് എഫ്എൽ

കൊച്ചി: സ്വകാര്യ മേഖലയില്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, (ഡിഎച്ച് എഫ്എൽ) ഉപഭോക്താക്കളെ ഭവനവായ്പകളെ കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇൻഫമേഷ്യലുകൾ അവതരിപ്പിച്ചു.

വായ്പകളെ കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കുന്ന പുതിയ വീഡിയോകൾ ഓരോ മാസവും കമ്പനി അവതരിപ്പിക്കും. ഉപഭോക്താക്കളെ ബോധവത്ക്കരിക്കുന്നതിനൊപ്പം തങ്ങളുടെ സ്വപ്നഭവനങ്ങൾ സ്വന്തമാക്കുന്നതിന് അവർക്ക് ആത്മവിശ്വാസം പകരുന്നവ കൂടിയായിരിക്കും ഈ വീഡിയോകൾ. 

ഭവന വായ്പകൾ വളരെ എളുപ്പത്തിൽ ലഭ്യമാകുമെന്ന സന്ദേശം ഉപഭോക്താക്കൾക്ക് നല്‍കുന്നതിനൊപ്പം ഇതിനുള്ള പ്രക്രിയകളെ കുറിച്ച് അവരെ ബോധവത്ക്കരിക്കുക കൂടിയാണ് ഇൻഫമേഷ്യലുകളുടെ ലക്ഷ്യം. ഭവന വായ്പകളുടെ അടിസ്ഥാനം, ഭവന വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമം, എഎംഎൽ കെ വൈ സി മാനദണ്ഡങ്ങൾ, വായ്പകളുടെ ടോപ് അപ്പ്, ആവർത്തന നിക്ഷേപങ്ങൾ എന്നിവയാണ് ഇതിനകം അവതരിപ്പിച്ച ഇൻഫമേഷ്യലുകളുടെ ഉള്ളടക്കം.

മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ഈ ഇൻഫമേഷ്യലുകൾ എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും പ്രദർശിപ്പിക്കും.

Infomercial 1
Basics of Home Loan: https://www.youtube.com/watch?v=MkcoGLYIEZ4
Infomercial 2
Process of availing Home Loan: https://www.youtube.com/watch?v=Q4yl4KJgcV4
Informercial 3
Details of Know Your Customer (KYC) and Anti Money Laundering (AML) Norms: https://www.youtube.com/watch?v=d4KC1mhYu1k
Informercial 4
Top up Loans: https://www.youtube.com/watch?v=lSny9WBh_Hs
Informercial 5
Recurring Deposit:  https://www.youtube.com/watch?v=AV61I9HLLE0

Post your comments