Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ പ്രീ ഓൺഡ്‌ ഐഫോൺ വിൽക്കാൻ ആപ്പിൾ

ന്യൂഡൽഹി : ടെക്നോളജി രംഗത്തെ അതികായരായ  ആപ്പിൾ തങ്ങളുടെ പ്രീ ഓൺഡ്‌ ഐഫോൺ ഇറക്കുമതി ചെയ്യാൻ സർക്കാരിനോട്‌  അനുമതി ആവശ്യപ്പെട്ടു. ഇന്ത്യയിൽ പ്രീ ഓൺഡ്‌ ഐഫോൺ ഇറക്കുമതി ചെയ്തു വിൽക്കുന്നതിനും നിർമിക്കുന്നതിനും അനുമതി തേടി ആപ്പിളിൽ നിന്ന്  പരിസ്ഥിതിവനംമന്ത്രാലയത്തിന് അപേക്ഷ ലഭിച്ചെന്ന് ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ്‌ രേഖമൂലം രാജ്യസഭയെ അറിയിച്ചു . 

എതെങ്കിലും കമ്പനി യൂസ്ഡ്‌  ഫോണുകൾ പുതുക്കി വിൽക്കുന്നതിന് അനുമതി തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. സർക്കാർ ഇക്കാര്യത്തിൽ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇന്ത്യൻ  സ്മാർട്ട്‌ ഫോൺ മേഖലയിൽ നിന്ന് കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ  ആപ്പിൾ നല്ല പോലെ പരിശ്രമിക്കുകയാണ്.

രാജ്യത്ത് ഐ ഫോൺ വിൽപ്പന 76 ശതമാനം വളർച്ച കണ്ടതു മുതൽ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി ഇന്ത്യൻ വിപണിയിൽ  ദീർഘകാല നിക്ഷേപം നടത്താൻ ആലോചിക്കുന്നുണ്ട് . അടുത്തയിടെ ആപ്പിൾ തങ്ങളുടെ റിട്ടെയിൽ ഔട്ട്ലെറ്റുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനായി ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ വകുപ്പിന്റെ അനുമതി തേടിയിരുന്നു. ആഗോള തലത്തിൽ ഹാൻഡ്‌സെറ്റ് വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണ്.

Post your comments