Global block

bissplus@gmail.com

Global Menu

ഐഎസ്ബി ബിരുദധാരികൾ ഇനി ആന്ധ്ര മുഖ്യമന്ത്രിയുടെ സഹായികൾ

​ഹൈദരാബാദ്: ​ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ (ഐ എസ് ബി) ബിരുദധാരികളുടെ സേവനം ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന് ലഭ്യമാക്കുവാൻ സർക്കാർ തീരുമാനം. ഇതനുസരിച്ച് ഐ എസ് ബിയിലെ  മിടുക്കരായ ബിരുദധാരികൾ ആയിരിക്കും ഇനി  ആന്ധ്ര പ്രദേശിലെ   തന്ത്രങ്ങൾ, ഗവേഷണം, നിരീക്ഷണം , പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട നയ പരിപാടികൾക്ക് നേതൃത്വം നൽകുക.

ഐ എസ് ബി  പോസ്റ്റ്‌ ഗ്രാജ്യുവേറ്റ് പ്രോഗ്രാം വിദ്യാർത്ഥികളെ ആന്ധ്ര പ്രദേശ് സർക്കാരിന്റെ സേവനത്തിന്  വേണ്ടി തിരഞ്ഞെടുക്കുമെന്ന് മുഖ്യമന്ത്രി  എൻ. ചന്ദ്രബാബു നായിഡുവാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ഐ എസ് ബി  പോസ്റ്റ്‌ ഗ്രാജ്യുവേറ്റ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിയമനം നൽകും.

തിരഞ്ഞെടുത്ത ബിരുദധാരികൾ മുഖ്യമന്ത്രിയുടെ സഹായികൾ ആയിട്ടായിരിക്കും അറിയപ്പെടുക. ആന്ധ്രയെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുന്നതിന് ഉതകുന്ന തന്ത്രങ്ങൾ കൈക്കൊണ്ട് നടപ്പിലാക്കുന്നതിനും ഒപ്പം സംസ്ഥാനത്തെ  ഒരു പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള മുഖ്യമന്ത്രിയെ പ്രവർത്തനങ്ങൾക്ക് ഇവർ സഹായം നൽകും.  ഇത് ആദ്യമായിട്ടാണ് ഐഎസ്ബി വിദ്യാർത്ഥികൾക്ക്  ഒരു സംസ്ഥാന സർക്കാർ നേരിട്ട് ജോലി വാഗ്ദാനം നൽകുന്നത്.

Post your comments