Global block

bissplus@gmail.com

Global Menu

അരിവാളം, കോവളം ബീച്ച് വികസനത്തിന്‌ 4.01 കോടി രൂപയുടെ പദ്ധതികൾ

തിരുവനന്തപുരം: സംസ്ഥാന തീരദേശ വികസന കോർപറേഷൻ വർക്കല വെട്ടൂർ അരിവാളം ബീച്ചിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനായി  നടത്തിയ വികസന പ്രവർത്തനങ്ങളുടേയും  കോവളം  ബീച്ചിലെ  സമഗ്ര പ്രകാശ സംവിധാനത്തിന്റേയും ഉദ്ഘാടനം വിവിധ ചടങ്ങുകളിൽ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ നിർവ്വഹിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനായി  4.01 കോടി രൂപയുടെ പദ്ധതികളാണ്  തീരദേശ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കി വരുന്നത്. ഒരു കോടി രൂപ ചെലവിട്ടായിരുന്നു അരിവാളം ബീച്ചിലെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ബീച്ച് പാർക്കിൽ പ്രവേശിക്കുന്നതിനായി എന്‍ട്രന്‍സ് പ്ലാസ, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുവാനും കടൽ  കാഴ്ചകൾ ആസ്വദിക്കുന്നതിനുമായി പവിലിയൻ, 98 മീറ്റർ നീളത്തിൽ നടപ്പാത, സുരക്ഷാജീവനക്കാർക്കുള്ള മുറി, ടോയ്‌ലറ്റുകൾ, കുഴൽ കിണർ, എൽ ഇ ഡി തെരുവുവിളക്കുകൾ, പാർക്കിന് ചുറ്റും ലാൻഡ് സ്‌കേപ്പിംഗ്, ബീച്ച് സൗന്ദര്യവൽകരണം എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. 

സമഗ്ര പ്രകാശ സംവിധാനം പുനർ നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തിയാണ് 1.62 കോടി രൂപയുടെ കോവളം ബീച്ച് ലൈറ്റിംഗ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 

Post your comments