Global block

bissplus@gmail.com

Global Menu

ഭെല്ലിന് 5,600 കോടി രൂപയുടെ കരാർ

ചെന്നൈ : ഊർജ്ജ നിർമ്മാണ രംഗത്തെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് 5,600 കോടി രൂപയുടെ കരാർ. തമിഴ് നാട്ടിലെ ഉപ്പൂരിൽ  1,600 മെഗാ വാട്ട് ശേഷിയുള്ള സൂപ്പർ ക്രിട്ടിക്കൽ പ്ലാന്റ് നിർമിക്കുന്നതിനായി തമിഴ്നാട് ജനറേഷൻ ആൻഡ്‌ ഡിസ്ട്രിബ്യുഷൻ കോർപ്പറേഷനുമായിട്ടാണ് ഭെൽ ധാരണയായത്.

ഇന്ത്യയിലെ തന്നെ  ഏറ്റവും നിലവാരമാർന്ന 800 മെഗാ വാട്ട് സെറ്റിന്റെ രണ്ടു യൂണിറ്റുകളാണ് കൽക്കരി അധിഷ്ഠിതമായ ഈ പുതിയ പദ്ധതിയിൽ ഭെൽ നിർമിക്കുക.

പവർ പ്ലാന്റ് നിർമാണത്തിനായുള്ള അനുമതിപത്രം തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ഭെൽ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അതുൽ സോബ്തിക്ക്  കൈമാറി. തുടർന്ന് പദ്ധതിയുടെ കല്ലിടൽ ചടങ്ങ് നടന്നു. തമിഴ്നാടിന്റെ ഊർജ്ജ  പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി 2019-ൽ  പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി നിലവിൽ  വരുന്നതോടെ തമിഴ്നാടിന്റെ വികസനത്തെയും ഇത് മുന്നോട്ടു കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

Post your comments