Global block

bissplus@gmail.com

Global Menu

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ വാഴ്ത്തി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ഗ്രാമീണ മേഖലകളിലെ പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട്, കേന്ദ്ര ബജറ്റിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒന്നര കോടി സ്ത്രീകൾക്ക് എൽപിജി കണക്ഷൻ നൽകാൻ 2000 കോടി രൂപ വകയിരുത്തിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ സ്ത്രീകൾക്ക് എൽപിജി കണക്ഷനുകൾക്കായി പണം വകയിരുത്തുന്നത്. അഞ്ച് കോടി ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതി വരുന്ന രണ്ടു വർഷത്തേക്കെങ്കിലും തുടർന്നേക്കും. 

കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പെട്രോളിയം സഹമന്ത്രി ധർമേന്ദ്ര പ്രധാൻ, കിടയറ്റ പാചകവാതകം ലഭിക്കുന്നത് സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാണെന്ന് പറഞ്ഞു. 

ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് സുരക്ഷിതമല്ലാത്ത പാചകവാതകം ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം അഞ്ച് ലക്ഷം സ്ത്രീകൾ ഇന്ത്യയിൽ മരിക്കുന്നുണ്ട്. അകാലത്തിലുള്ള ഈ മരണങ്ങളിലേറെയും സംഭവിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ശ്വസനസംബന്ധമായ രോഗം, ശ്വാസകോശത്തിലെ ക്യാൻസർ തുടങ്ങിയവയിലൂടെയാണ്. 

പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ ഈ പദ്ധതിയ്ക്കായി കൈക്കൊണ്ട തീരുമാനത്തിന് പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരോട് നന്ദിയുണ്ടെന്ന് പ്രധാൻ പറഞ്ഞു. 

ഉജ്ജ്വല എന്ന പദ്ധതിക്ക് കീഴിൽ ബിപിഎൽ കുടുംബങ്ങളിലെ ഒരു എൽപിജി കണക്ഷനായി 1600 രൂപ വരെ സഹായധനം കൈമാറും. സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കൂടിആലോചിച്ച ശേഷമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക. പുതിയ എൽപിജി കണക്ഷൻ നൽകുമ്പോൾ ഇതുവരെ കണക്ഷനുകൾ എത്തിപ്പെടാത്ത സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കുമായിരിക്കും മുൻ ഗണന നല്‍കുക. ദക്ഷിണേന്ത്യയുടെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്ന വീക്ഷണങ്ങൾക്ക് അനുസൃതമായി ഈ മേഖലയ്ക്ക് പദ്ധതിയിൽ പ്രത്യേക ഊന്നൽ നല്‍കുമെന്നും പ്രധാൻ പറഞ്ഞു.

 

Post your comments