Global block

bissplus@gmail.com

Global Menu

ആക്ടീവയുടെ കുതിപ്പ് തുടരുന്നു

ന്യു ഡൽഹി: വിൽപ്പനയിലും മുമ്പനായി ആക്‌ടീവ. മറ്റ് ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തി നിൽക്കുകയാണ് ആക്ടീവ. 

2001ൽ ആദ്യമായി പുറത്തിറക്കിയ വാഹനം 2016 ലും ഏറെ പ്രിയങ്കര വാഹനമായി തുടരുന്നു. 110 സി.സി ആക്‌ടീവ 3ജി, ആക്‌ടീവ ഐ, 125 സിസി ആക്‌ടീവ എന്നീ 3 വേരിയന്റുകളിൽ ലഭ്യമായ വാഹനം, ജനുവരിയിലെ കണക്കുകൾ പ്രകാരം 2 ലക്ഷമാണ് വിറ്റത്. തൊട്ട് മുൻപത്തെ മാസത്തെ കണക്കുകളെ അപേക്ഷിച്ച് ആറ് ശതമാനം വളർച്ചയാണിത്‌. 

എയർ കൂൾഡ്‌ 4 സ്‌ട്രോക്ക്‌ എസ്‌.ഐ എഞ്ചിൻ പേറി വരുന്ന ആക്ടീവ മോഡലുകൾ മാതൃ കമ്പനിയായ ഹോണ്ടയുടെ ഏറ്റവും ലാഭകരമായ വാഹനങ്ങളിൽ ഒന്നാണ്. 2016 ൽ ആക്ടീവയുടെ വളർച്ചയുടെ വേഗം കൂട്ടാനാണ് ഹോണ്ട പദ്ധതിയിടുന്നത്.

Post your comments