Global block

bissplus@gmail.com

Global Menu

റിലയന്‍സ് 4 ജി വിൻഡ് 6, ഫ്ളെയിം 1 ഫോണുകൾ വിപണിയിൽ

​​കൊച്ചി: റിലയൻസ് റിടെയിൽ, ലൈഫ് ബ്രാന്‍ഡിലുള്ള വിൻഡ് 6, ഫ്ളെയിം 1 തുടങ്ങിയ എൻട്രി ലെവൽ  4 ജി സ്മാർട് ഫോണുകൾ പുറത്തിറക്കി.

എച്ച്.ഡി. നിലവാരത്തിലുള്ള വീഡിയോ, ഓഡിയോ സംവിധാനം, മൾട്ടി പാർട്ടി വോയിസ്, വീഡിയോ കോൺഫറൻസിംഗ്, വൈഫൈ കോളിംഗ്, ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് ലഭ്യമാകുന്ന വൈഫൈ നെറ്റ് എളുപ്പത്തിൽ സ്വീകരിക്കാനുള്ള മികവ് തുടങ്ങിയവയാണ് വിന്‍ഡ് 6, ഫ്ളെയിം 1 സമാർട്ട് ഫോണുകൾക്കുള്ള പ്രത്യേകതകൾ.

ക്വാൽകോം സ്റ്റാപ് ഡ്രാഗൺ ചിപ്പ് സെറ്റ്, 1 ജിബി റാം മെമ്മറി, 5 എംപി മുൻ ക്യാമറ, 5 എം.പി പിൻ ക്യാമറ തുടങ്ങിയവ രണ്ടു ഫോണുകളിലും ഉണ്ട്. ബ്ലിങ്ക് ഡിറ്റക്ഷൻ, സ്മൈൽ ഡിറ്റക്ഷൻ തുടങ്ങിയ സ്പെഷ്യൽ മോഡലുകൾ ക്യാമറയ്ക്കുണ്ട്. സൗജന്യമായി ലഭിക്കുന്ന സുതാര്യായ പിൻ കവർ ഫോണുകളെ കൂടുതൽ ആകർഷകമാക്കുന്നു.ഫ്ളെയിം 1 ന് 6490 രൂപയും വിൻഡ് 6 ന് 7090 രൂപയുമാണ് വിപണി വില. 

Post your comments