Global block

bissplus@gmail.com

Global Menu

പൊതുജനക്ഷേമം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്

ന്യു ഡൽഹി: കർഷക ക്ഷേമം ലാക്കാക്കി 2016-17 വർഷത്തേയ്ക്കുള്ള പൊതു ബജറ്റ് ധനമന്ത്രി അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. പുതിയ പ്രഖ്യാപനങ്ങൾ സാധാരണ ജനങ്ങൾക്ക്‌ ഉപകാരപ്രദമാകും എന്ന മുഖവുരയോടെ അവതരിപ്പിച്ചപ്പോൾ, ധനമന്ത്രി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. 

കാർഷിക ജലസേചന പദ്ധതികൾ, കാർഷിക ഉന്നമനം തുടങ്ങിയവയ്ക്ക് കൂടുതൽ തുക മാറ്റി വയ്ച്ചിട്ടുണ്ട്, കൃഷി നാശത്തിനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഇ-കൃഷി വിപണിക്കായി അംബേക്കറുടെ ജന്മദിനത്തിൽ പുതിയ പദ്ധതി പ്രഖ്യാപിക്കും.

വളർച്ചാനിരക്ക് 6.3ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർന്നുവെന്നു ധനമന്ത്രി അറിയിച്ചു.  ജിഡിപി 7.6 ശതമാനമായപ്പോൾ,  പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയ്ക്കായി 5500കോടിയും, ഗ്രാമ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയ്ക്കായി 2.87 ലക്ഷം കോടിയുടെ ഗ്രാന്‍റും വകയിരുത്തിയിട്ടുണ്ട്. ഇവ കൂടാതെ, തൊഴിലുറപ്പ് പദ്ധതി (38,500 കോടി), ക്ഷീരോത്പാദനം (നാല് പുതിയ ഡയറി പദ്ധതികൾ), ഗ്രാമീണ വികസനം (877765 കോടി),  എൽപിജി കണക്ഷനുകൾ നല്‍കാൻ (2000കോടി), സ്വച്ഛ് ഭാരത് അഭിയാൻ (9,000 കോടി), നബാർഡ് (20,000 കോടി) എന്നിങ്ങനെ നീക്കിവയ്ച്ചിട്ടുണ്ട്. 

ഉന്നത വിദ്യാഭ്യാസത്തിനായി 1000കോടി രൂപയും, റോഡ്, ഹൈവേകൾ എന്നിവയ്ക്കായി 55,000കോടിയും, അടിസ്ഥാന സൌകര്യ വികസനത്തിനായി 2,21,246കോടി, എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട് . മുതിർന്ന പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വർഷംതോറും 130,000രൂപ നീക്കി വച്ചു . അഞ്ച് ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കിയിട്ടുണ്ട് 

Post your comments