Global block

bissplus@gmail.com

Global Menu

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കു പണം അയയ്ക്കാൻ മുത്തൂറ്റ് ഫിനാൻസ് അൽ ഫർദാൻ കരാർ

കൊച്ചി: യുഎഇയിൽ നിന്ന്  ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കാൻ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് കമ്പനിയായ റോയൽ എക്സ്ചേഞ്ച് (യുഎസ്എ) യുഎഇയിലെ  പ്രമുഖ വിദേശനാണയ വിനിമയ സേവന കമ്പനിയായ അൽ ഫർദാൻ എക്സ്ചേഞ്ചുമായി  കരാർ ഒപ്പു വച്ചു.

 ഇതോടെ അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ യുഎഇയിലെ 60 ശാഖകളിൽ നിന്ന് അത്യാധുനിക റെമിറ്റൻസ് ചാനലായ 'അഫെക്സ് റെമിറ്റ്' ഉപയോഗിച്ച് ഇന്ത്യയിലേക്കു പണം അയയ്ക്കാം. അയച്ച പണം അപ്പോൾ തന്നെ മുത്തൂറ്റ് ഫിനാൻസിന്‍റെ ഇന്ത്യയിലെ 4500 ശാഖകളിൽ ഏതെങ്കിലുമൊന്നിൽ നിന്നോ  റോയല്‍ എക്സ്ചേഞ്ചിന്‍റെ  ഇന്ത്യയിലൊട്ടാകെയുള്ള അയ്യായിരത്തിലധികം വരുന്ന ഏജൻറ്, സബ് ഏജൻറ് ശൃംഖലയിൽ ഏതെങ്കിലുമൊന്നിൽ നിന്നോ  വാങ്ങാം. 

 

Post your comments