Global block

bissplus@gmail.com

Global Menu

യുണൈറ്റഡ് സ്പിരിറ്റ്സിൽ നിന്ന് വിജയ്‌ മല്ല്യ പടിയിറങ്ങുന്നു

ലണ്ടൻ : യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ ചെയർമാൻ  പദവിയിൽ നിന്ന്  പ്രമുഖ മദ്യ വ്യവസായി വിജയ്‌ മല്ല്യ  സ്ഥാനം ഒഴിയുന്നു. ഒഴിയൽ ഉടമ്പടിയുടെ ഭാഗമായി കമ്പനി 515 കോടി രൂപ വിജയ്‌ മല്ല്യക്ക് നൽക്കാൻ ധാരണയായിട്ടുണ്ട്.

കമ്പനിയിൽ നടന്ന സാമ്പത്തിക തിരിമറിയുടെ ഭാഗമായി വിജയ്‌ മല്ല്യ പുറത്തുപോകണം എന്ന്  കമ്പനിയുടെ പകുതിയിൽ എറെ ഒഹരിയുള്ള  യു.കെ കമ്പനിയായ ഡിയാജിയോ ആവശ്യം മുന്നോട്ടു വച്ചിരുന്നു.

യുണൈറ്റഡ് സ്പിരിറ്റ്സ് നിയന്ത്രിക്കാന്നുള്ള ഒഹരി വിജയ്‌ മല്ല്യയുടെ കുടുംബത്തിന്റെ പക്കൽ  നിന്ന്  ഡിയാജിയോ കമ്പനി ഏറ്റെടുക്കുന്നതിന് മുന്നേയാണ്  ഈ ആരോപണങ്ങൾ പുറത്തു വന്നത്.

Post your comments