Global block

bissplus@gmail.com

Global Menu

​റെയിൽവേ ബജറ്റ് 2016​: നിരക്ക് വർദ്ധനയില്ല ​

ന്യൂഡൽഹി : ഈ വർഷത്തെ റെയിൽവേ  ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ അദ്ദേഹം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളെ കുറിച്ച് വിശദമാ​യ രൂപരേഖ അവതരിപിച്ച മന്ത്രി ചരക്കു - യാത്ര കൂലികൾ ഇത്തവണ ​വർദ്ധിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.

 രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയുടെ ആസ്തികൾ വാണിജ്യവൽക്കരിക്കുന്നതു വഴി നോൺ-താരിഫ് മാർഗത്തിലൂടെ പണം സമാഹരിക്കാൻ കഴിയുമെന്നാണ്  പ്രതീക്ഷ​, എന്ന് മന്ത്രി പറഞ്ഞു. 

താഴ്ന്ന സാമ്പത്തിക പശ്ചാത്തലമുള്ള ആളുകളെ ലക്ഷ്യമിട്ട് പുതിയ ട്രെയിൻ സേവനങ്ങൾക്ക് ഈ  ബജറ്റിൽ പ്രത്യേകമായി ഊന്നൽ നൽകിയിട്ടുണ്ട്. കുടാതെ ഇതരപദ്ധതികൾ വഴി വരുമാനം വ​ർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട് .​ 

​പുതിയ തീവണ്ടി സർവീസുകൾക്കും ബജറ്റ് പച്ചക്കൊടി വീശിയിട്ടുണ്ട്.  ​​ഉദയ എക്സ്പ്രസ്സ്‌​, ​ഹംസഫർ എക്സ്പ്രസ്സ്‌​, ​അന്ത്യോദയ എക്സ്പ്രസ്സ്‌​, ​​തേജസ് എക്സ്പ്രസ്സ്‌ ​എന്നിങ്ങനെ നാല് പുതിയ സർവീസുകൾക്ക് തുടക്കം കുറിക്കും ഈ വർഷം. ഇതിൽ ​ഉദയ എക്സ്പ്രസ്സ്‌​ ഇപ്പോൾ ഉള്ളതിനേക്കാൾ 40 ശതമാനം അധികം യാത്രക്കാരെ ഉൾകൊള്ളുന്ന ഇരുനില എ / സി ട്രെയി​നാകുമ്പോൾ, ​ഹംസഫർ എക്സ്പ്രസ്സ്‌ തേർഡ് എ / സി  മാത്രമുള്ള ട്രെയി​നായിരിക്കും. കൂടാതെ, സാധാരണ യാത്രക്കാർക്കായി അൺറിസർവേർഡ് കോച്ചുകൾ ദീർഘദൂര അന്ത്യോദയ എക്സ്പ്രസ്സ്‌ ട്രെയിൻ  പ്രഖ്യാപി​ച്ചിട്ടുണ്ട്.​ നാലാമത്തെ പുതിയ സർവീസ് പ്രഖ്യാപനമായ ​​തേജസ് എക്സ്പ്രസ്സ്‌​, 130 കിലോമീറ്റർ സ്പീഡുള്ള  സെമി ഹൈ സ്പീഡ് ട്രെയിനുകൾ  ​ആയിരിക്കും. ​മന്ത്രി  ഇതിനെ ഭാവി ഇന്ത്യയുടെ ട്രെയിൻ യാത്ര എന്നാണ് വിശേഷിപ്പിച്ചത്‌ ​.

​​

Post your comments