Global block

bissplus@gmail.com

Global Menu

ഐ ടി ഹാർഡ്‌വെയർ മേഖലയിൽ 4 ലക്ഷം ജോലി സാദ്ധ്യത

ന്യൂഡൽഹി : ഐ ടി ഹാർഡ്‌വെയർ  മേഖലയിൽ അടുത്ത 5 വർഷത്തിൽ  4 ലക്ഷം പേർക്ക് ജോലി സാദ്ധ്യതയുണ്ടാകുമെന്ന് എംഎ ഐ ടി യുടെ റിപ്പോർട്ടിൽ പറയുന്നു.  

ഇന്ത്യയിൽ നോട്ട്ബുക്ക്‌, ഡസ്ക്ടോപ്പ്, പേഴ്സണൽ  കമ്പ്യൂട്ടറുകൾ എന്നി  ഉൽപ്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ബജറ്റിൽ നികുതി ഇളവ് വരുത്തുകയാണക്കിൽ ഐ ടി  ഹാർഡ്‌വെയർ  മേഖലയിൽ വമ്പൻ ജോലി സാധ്യതയാണ് തുറന്നു നൽകപെടുക . 

പ്രതിവർഷം 30 ദശലക്ഷം പി.സികൾ എന്ന് കണക്കാക്കിയിരിക്കുന്ന ഉപഭോഗം അടുത്ത അഞ്ച് വർഷത്തേക്ക് ആഭ്യന്തര നിർമ്മാണത്തിൽ പൂർണ്ണമായും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞാൽ  ഇന്ത്യൻ ഐടി നിർമ്മാണ മേഖലയിൽ 4,00,000 ജോലികൾ സൃഷ്ടിക്കാൻ  കഴിയും, എംഎ ഐ ടി  എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ ഷിർപുർവല അഭിപ്രായപ്പെട്ടു .

Post your comments