Global block

bissplus@gmail.com

Global Menu

റിലയൻസ് ജിയോ 4 ജി സേവനം 2016 പകുതിയോടെ

റിലയൻസ് ജിയോയുടെ 4ജി സേവനങ്ങൾ 2016 പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്നു റിലയൻസ് മേധാവി മുകേഷ് അംബാനി അറിയിച്ചു.

 

ഇന്ത്യയിൽ ആകെയുള്ള ജനസംഖ്യയുടെ 80 ശതമാനം ആളുകൾകും ഹൈ-സ്പീഡ് ഇന്റർനെറ്റ്‌ സേവനങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ എത്തുന്നത്‌ .

 2017-ഓടെ ഇത് 90 ശതമാനമായി വ്യാപിപ്പിക്കുമെന്നും, തുടർവർഷത്തിൽ അത് 100 ശതമാനം ആക്കുക എന്ന ലക്ഷ്യത്തോടെയാണ്  റിലയൻസ് മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ചാനലിനു നൽകിയ  അഭിമുഖത്തിലാണു മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.

ജിയോയുടെ  സേവനങ്ങൾ റിലയൻസ് ജീവനക്കാർക്കു വേണ്ടി  കഴിഞ്ഞ വർഷം ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുകയുണ്ടായി.  ഏകദേശം 12,000 ജീവനക്കാരാണ്  ജിയോക്കു  ഗുണഭോക്താക്കളായി  നിലവിൽ ഉള്ളത്.

മികച്ച 4ജി സേവനം ലഭ്യമാക്കുന്നതിനു ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ജിയോക്കായി റിലയൻസ് നിക്ഷേപിച്ചിട്ടുള്ളത്. അടുത്ത കാലത്തായി നിരവധി വിദേശ ടെലികോം സേവനദാതാക്കളുമായി  കമ്പനി കൈകോർക്കുകയും ചെയ്തിരുന്നു. 

Post your comments