Global block

bissplus@gmail.com

Global Menu

നാണയപ്പെരുപ്പം കുറയ്ക്കുന്നതിൽ സർക്കാർ വിജയിച്ചെന്ന് ജയന്ത് സിൻഹ

ന്യുഡൽഹി : എൻഡിഎ സർക്കാർ  പണപ്പെരുപ്പം കുറയ്ക്കുന്നതിൽ എറെ വിജയിച്ചിരിക്കുകയാണ്, നിലവിലെ പ്രവണത തുടരുകയാണെങ്കിൽ യുപിഎ ഭരണകാലത്തെക്കാൾ വിലകുറവ് കൊണ്ട് വരാൻ ഈ സർക്കാരിന് സാധിക്കുമെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ.

അടുത്ത പത്തുവർഷത്തിനുളളിൽ ഉൽപ്പനങ്ങളുടെ വില യുപിഎ സർക്കാർ ഭരിച്ചിരുന്ന കാലഘട്ടത്തിനെക്കാൾ കുറവായിരിക്കുമെന്ന സിൻഹ ട്വീറ്റു ചെയ്യുത്തു.

എണ്ണയുടെയും ഉൽപ്പനങ്ങളുടെയും നിരക്കിൽ വന്ന ഇടിവ് മൊത്തത്തിലുളള വില നിലവാരം സന്തുലിതമാക്കുന്നതിന് സർക്കാരിനെ സഹായിച്ചു. എന്നാൽക്കൂടി, പച്ചക്കറി-പയറുവര്‍ഗ്ഗങ്ങൾ  തുടങ്ങിയ ചില ഭക്ഷ്യ വസ്തുക്കളുടെ വിലനിലവാരം ഇപ്പോഴും ആശങ്കാജനകമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Post your comments