Global block

bissplus@gmail.com

Global Menu

8.75 കോടി രൂപ ചെലവിൽ 8 ഫിഷ്‌ലാന്റിംഗ് സെന്ററുകൾ

തിരുവനന്തപുരം: സംസ്ഥാന തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തീരദേശ വികസന കോർപ്പറേഷൻ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് 19.46 കോടി രൂപയുടെ 22 ഫിഷ്‌ലാന്റിംഗ് സെന്ററുകൾ സ്ഥാപിക്കുമെന്ന് തുറമുഖ, എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു  പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ 8.75 കോടി രൂപ ചെലവിൽ എട്ട് ഫിഷ്‌ലാന്റിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിൽ പരുത്തിയൂർ, പൂവാർ, പുതിയതുറ, പുതുക്കുറുച്ചി, അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി. അഞ്ചുതെങ്ങ് ഫിഷ്‌ലാന്റിംഗ് സെന്ററിന്റേയും അംഗൻവാടിയുടേയും പ്രവർത്തനോദ്ഘാടനവും മാമ്പള്ളി മത്സ്യഗ്രാമ പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് 6.08 കോടി രൂപയുടെ 68 അംഗന്‍വാടികൾ സ്ഥാപിക്കുന്നതിൽ ജില്ലയിൽ വലിയതുറ, അഞ്ചു തെങ്ങ് എന്നിവിടങ്ങളിൽ 74 ലക്ഷം രൂപ ചെലവിൽ നാല് അംഗന്‍വാടികൾ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നതായും മന്ത്രി അറിയിച്ചു.

Post your comments