Global block

bissplus@gmail.com

Global Menu

ഹൈദരാബാദിൽ ആപ്പിളിന്‍റെ പുതിയ ഡെവലപ്പ്മെന്‍റ് സെന്‍റർ

ഹൈദരാബാദ്: ആപ്പിളിന്‍റെ പുതിയ ടെക്നോളജി ഡെവലപ്പ്മെന്‍റെ സെന്‍റർ  ഹൈദരാബാദിൽ  വരുന്നു. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ സ്മാർട്ട്‌  ഫോണ്‍ ഉപയോഗത്തിൽ  മുന്നാം സ്ഥാനത്താണ് ഉളളത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ  ആപ്പിൾ  തങ്ങളുടെ ഡെവലപ്പ്മെന്‍റ് സെന്‍ററിലുടെ മാപ്പിങ് മേഖല  കൂടുതൽ  ശക്തിപ്പെടുത്താനുളള ശ്രമത്തിലാണ്.

150 ൽ പരം ആപ്പിൾ  ജിവനക്കാരാണ് മാപ്പിങ് വിഭാഗത്തിൽ  സഹകരിക്കുക. കൂടാതെ പ്രാദേശിക തലത്തിലുളള കോണ്ട്രാക്റ്റർമാർക്കും  ഇതിൽ  സഹകരിക്കാൻ  ആപ്പിൾ  അവസരമൊരുക്കുന്നു.

ആപ്പിളിൻറെ വെബ്സൈറ്റിൽ  അടുത്തിടെ വന്ന ചില പോസ്റ്റുകളിൽ കമ്പനി പ്രധാനമായും ഇന്ത്യയിൽ മാപ്പിങ് നാവിഗേഷൻ  എന്നിവയിലാവും ശ്രദ്ധ പതിപ്പിക്കുക എന്ന് വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ മാസം മാപ്പിങ്ങിൽ  പരിചയവും വൈദഗ്ദ്ധ്യവുമുള്ള ഉദ്യോഗാർഥികളെ ക്ഷണിച്ചു കൊണ്ട് കമ്പനി നാല് ജോബ് പോസ്റ്റിങ്ങുകൾ  നടത്തിയിരുന്നു.

ഐ ഫോൺ വിൽപ്പനയിൽ വളരെ ശക്തമായ ഇടിവ് പ്രതീക്ഷിക്കുന്ന  ആപ്പിൾ തങ്ങൾ  ഇതുവരെ കടന്നു ചെന്നിട്ടില്ലാത്തതും തങ്ങളുടെ ഉത്പ്പന്നങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്നതുമായ മേഖലകൾ  ലക്ഷ്യം വെക്കുകയാണ്. ഇവിടെയാണ് ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നത്. 

Post your comments