Global block

bissplus@gmail.com

Global Menu

ഇനി 251 രൂപക്ക് സ്മാർട്ട്‌ഫോൺ

ന്യു ഡൽഹി: സ്മാർട്ട്‌ ഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇനി വെറും 251 രൂപയുണ്ടെക്കിൽ  ആർക്കും സ്മാർട്ട്‌ ഫോൺ  സ്വന്തമാക്കാവുന്നതാണ്. ഇന്ത്യൻ കമ്പനിയായ  റിങ്ങിംഗ് ബെൽസ് ആണ് ഫ്രീഡം251  എന്ന പേരിൽ  ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ ആറു മണി മുതൽ കമ്പനി വെബ്‌സൈറ്റിൽ ഫോൺ ഓർഡർ ചെയ്യാവുന്നതാണ്. 960*540 പിക്സെൽ റസെല്യൂഷനോട് കൂടിയ 4 ഇഞ്ച്‌ ഐപിഎ സ്  ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 3ജി കണക്ക്റ്റിവിറ്റിയുള്ള ഫോണിൽ ഒരു ജിബി  റാം, എട്ടു ജിബി ഇൻറെണൽ മെമ്മറി എന്നിവയാണുള്ളത്.ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓ എസ് ആണ്  ഉപയോഗിച്ചിരിക്കുന്നത് 

ഒരു വർഷം വരാൻറ്റിയുള്ള ഫോണിന് 650 സർവീസ് സെന്ററുകൾ ആണ്  ഉള്ളത്. ആദ്യം 500 രൂപ വരുന്ന ഫോൺ ആണ്  കമ്പനി പുറത്ത് ഇറക്കാൻ പദ്ധതി ഇട്ടിരുന്നത്. എന്നാൽ അതിലും കുറഞ്ഞ വിലയ്ക്ക് ഫോൺ എത്തിച്ച് ഉപഭോക്താക്കളെ അത്ഭുതപെടുതിരിക്കുകയാണ് റിങ്ങിംഗ് ബെൽസ്. സ്വച്ച് ഭാരത്, വുമൺ സെഫ്റ്റി  തുടങ്ങിയ അപ്ലിക്കേഷനുകളും ഫോണിൽ ലഭ്യമാക്കും.

Post your comments