Global block

bissplus@gmail.com

Global Menu

75000 തൊഴിലവസരങ്ങൾക്കായി മഹാരാഷ്ട്ര സർക്കാരും യൂബറും കൈകോർക്കുന്നു

മുംബൈ:  മഹാരാഷ്ട്രയൊട്ടാകെ 75,000 ജോലി സാധ്യതകൾ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരുമായുളള ധാരണപത്രത്തിൽ   റ്റാക്സി ഹെയ്ലിങ്ങ് ആപ്പ്ളിക്കേഷനായ യൂബർ ഒപ്പിട്ടു. 

സമുഹത്തിലെ എല്ലാ കച്ചവട  മേഖലകളിലും നീതിയും  സമത്വവും ലഭ്യമാക്കുന്നതിനൊപ്പം സ്വതന്ത്രമായി  വ്യവസായം ആരംഭിക്കാൻ അഗ്രഹിക്കുന്നവർക്ക് നല്ല ഒരു ആശയമായാണ് ഇതിനെ കാണുന്നത്. മഹാരാഷ്ട്ര സർക്കാരിൻറെ സ്കിൽ ഡിവെലപ്മെന്റ്റ് ആൻഡ്‌ എന്ട്രപ്രേനുവർഷിപ്  വകുപ്പിന്റെ (എസ്ഡിഡി ) മേൽനോട്ടത്തിലാണ് ധാരണപത്രം തയ്യാറാക്കിട്ടുള്ളത് 

യൂബറുമായുള്ള  ഈ  പങ്കാളിത്തതിലുടെ  സംസ്ഥാനത്തിന്  കൂടുതൽ സാമ്പത്തിക പുരോഗതി കൈവരിക്കാനും സ്ത്രീകളെയും സമുഹത്തെയും  ഉയർച്ചയുടെ മേഖകളിലേക്ക് കൂട്ടികൊണ്ട് വരാനും, സ്വതന്ത്രവ്യവസായികൾക്ക് പുതിയ വേദി തുറന്നു കൊടുക്കാനും സാധിക്കുമെന്നാണു പ്രതിക്ഷയെന്ന് പ്രിൻസിപൽ സെക്രട്ടറി (എസ്ഡിഡി ) എസ് എസ് സന്ധു പറഞ്ഞു .

Post your comments