Global block

bissplus@gmail.com

Global Menu

8 അന്താരാഷ്ട്ര ടെലികോം കമ്പനികളുമായി റിലയൻസ് ജിയോ കൈകോർക്കുന്നു

​​മുംബൈ: ലോകമെമ്പാടുമുളള  ഉപഭോക്താക്കൾക്ക് നൂതനമായ ടെലികോം സേവനം അതിവേഗം  ലഭ്യമാക്കുന്നതിനായി, റിലയൻസ് ജിയോ എട്ട് അന്താരാഷ്ട്ര ടെലികോം കമ്പനികളുമായി കൈകോർക്കുന്നു .

ബ്രിട്ടീഷ് ടെലികോം, എം.ടി.എസ്, ഓറഞ്ച്, റോജേഴ്സ്, ടിഐഎം, ടെലികോം, മീലികോം,ഡൊയിഷ് ടെലികോം, റ്റെലിയസൊനെര  തുടങ്ങിയവയാണ് എട്ട് കമ്പനികള്‍.ഇന്ത്യൻ  ജനതയെ ഡിജിറ്റൽ  യൂഗത്തിലേക്ക് കൈപിടിച്ച് ഉയർത്തുക യെന്നതാണ് ജിയോയുടെ ലക്ഷ്യം.അതിനായി അന്താരാഷ്ട്ര നിലവാരമുളള  4ജി , ഫൈബർ നെറ്റ്‌വർക്ക്  സേവനങ്ങൾ  ആരംഭിക്കുകയും അതിലുടെ ക്ലൗഡ്, മണിട്രാന്‍സാക്ഷൻ  തുടങ്ങിയ സേവനങ്ങൾ  പോഷിപ്പിക്കുകയും ചെയ്യുന്നു.ഡിജിറ്റൽ  ഇന്ത്യ എന്ന ലക്ഷ്യം

സഫലീകരിക്കാൻ  കൂടുതൽ പങ്കാളികളെ ഇതിലേക്ക് ക്ഷണിക്കുകയാണ് ആഗ്രഹമെന്ന് റിലയന്‍സ് ജിയോ ഇൻഫോകോം  ചിഫ് പ്രോഡക്റ്റ്   ആൻഡ്‌ ഇന്നൊവേഷൻ ഓഫീസർ  രൈനെർ ഡൊയിഷ്മാൻ അറിയിച്ചു .

വളരെ അടുത്തു തന്നെ റിലയൻസ് 4ജീ സ്ഥാപിക്കുമെന്ന്  മുകേഷ്  അംബാനി പറഞ്ഞു.

പരിസ്ഥിതി സൗഹ്യദപരമായ  90000 ടവറുകളും 250,000 കീലോമീറ്റർ  വരെയുളള  ഫൈബർ ഓപ്റ്റിക്ക് കേബിളുകളുമാണ് രാജ്യമൊട്ടാകെ ജിയോ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 29 സംസ്ഥാനങ്ങളിൽ  1.02 ലക്ഷം ഗ്രാമങ്ങളിലും 18000 നഗരങ്ങളിലുമായി ജിയോയുടെ സേവനങ്ങൾ  ലഭ്യമാക്കും.

Post your comments