Global block

bissplus@gmail.com

Global Menu

ഉന്നത വിദ്യാഭ്യാസം: ഇൻഫോ-സെഷനുകളുമായി ജർമൻ ഹൗസ് ഫോർ റിസർച്ച് ആൻഡ് ഇന്നവേഷൻ

തിരുവനന്തപുരം: ജർമൻ ഹയർ എജ്യുക്കേഷൻ & റിസർച്ച് ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജർമൻ ഹൗസ് ഫോർ റിസർച്ച് & ഇന്നവേഷൻ (ഡിഡബ്ല്യുഐഎച്ച്) തിരുവനന്തപുരത്തും കൊച്ചിയിലും ഇൻഫോ സെഷനുകൾ സംഘടിപ്പിച്ചു. ഈ മാസം 10 മുതല്‍ 13 വരെയായിരുന്നു സെഷനുകൾ.

ജർമനിയിൽ നിന്നുള്ള ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂഷനുകൾ തങ്ങളുടെ കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുക, ജർമനിയിൽ സയന്‍സും റിസർച്ചും പ്രോത്സാഹിപ്പിക്കുന്നതിൽ  ഈ സ്ഥാപനങ്ങൾക്കുള്ള പങ്കും അതിന്‍റെ സാധ്യതകളും തുറന്നുകാട്ടുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഡിഡബ്ല്യുഐഎച്ച് ബോർഡ് ചെയർമാൻ ഡോ. അലക്സാണ്ടർ ഹാൻസെൻ സംഘത്തിന് നേതൃത്വം നല്‍കി

 

Post your comments