Global block

bissplus@gmail.com

Global Menu

ഫെബ്രുവരി 15 മുതൽ ലെനോവൊ കെ4 നോട്ട് രജിസ്ട്രേഷനില്ലാതെ വാങ്ങാം

ന്യുഡൽഹി : ലെനോവൊ കെ4 നോട്ട് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാന്‍ ഇനി മുതൽ രജിസ്ട്രേഷന്‍ ആവശ്യമില്ല. ഈ മാസം 15 മുതലാണ്  ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാവുക. ജനുവരി അവസാനമാണ് ലെനോവൊ 11,999 രൂപയ്ക്ക് കെ4 നോട്ട് ഫോൺ വിപണിയിലെത്തിച്ചത്.  

ആന്‍റ് എന്ന കമ്പനിയുടെ വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഫോണിനൊപ്പം ലഭിക്കുന്നു എന്നതാണ് കെ4 നോട്ടിന്‍റെ പ്രധാന ആകർഷണം. കൂടാതെ ഫിംഗർ പ്രിന്‍റ് സെൻസർ, ഒക്റ്റാ കോർ പ്രോസസ്സർ, 3ജിബി റാം, വെർച്വൽ റിയാലിറ്റി സപ്പോർട്ടോടുകൂടിയ 5.5 ഇഞ്ച് ഡിസ്പ്ലേ തുടങ്ങിയവയാണ് കെ4 നോട്ടിന്‍റെ മറ്റുപ്രത്യേകതകൾ.   

ഗോറില്ല ഗ്ലാസ് 3പ്രോട്ടക്ഷനൊടു കൂടിയ 5.5 ഇഞ്ച്  ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് കെ4 ന് ഉളളത്. 16ജിബി ഇൻറേണൽ മെമ്മറിയുളള ഫോണിൽ 128 ജിബി വരെയുളള എസ്ഡി കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.

Post your comments