Global block

bissplus@gmail.com

Global Menu

ഇ-കൊമേഴ്സ് രംഗത്ത് വിദേശ നിക്ഷേപം 100 ശതമാനമാക്കിയേക്കും

ന്യുഡൽഹി: രാജ്യത്തെ ഇ-കൊമേഴ്സ് മേഖലക്ക് ശക്തിപകരുന്നതിന് വിദേശ നിക്ഷേപം 100 ശതമാനമാക്കൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇ-കൊമേഴ്സ് മേഖലയിലെ കമ്പനികൾ വിദേശത്തെ തദ്ദേശ ഉൽപ്പന്നങ്ങൾ വിൽക്കാനുളള സൗകര്യം ഒരുക്കുന്ന മാർക്കറ്റ് പ്ലേസ് മോഡൽ ഇ-കൊമേഴ്സ് എന്ന മേഖലയിലാണ് 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകാൻ സർക്കാർ  തിരുമാനിച്ചിരിക്കുന്നത്. 

ക്രയവിക്രയങ്ങൾ നടത്തുന്നവർക്ക് കമ്പനി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്നു.  കേന്ദ്ര വ്യവസായ നയ-പ്രോത്സാഹന വകുപ്പും (ഡിഐപിപി), കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പും കുടി നടത്തിയ ചർച്ചയിലാണ് വിദേശ നിക്ഷേപത്തെ കുറിച്ചു തീരുമാനം കൈക്കൊണ്ടത്. കൂടാതെ ഇ-കൊമേഴ്സ്  മേഖലയിൽ ചില മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാനും ഡിഐപിപി ആലോചിക്കുന്നു.  

നിലവിൽ ഇ-കൊമേഴ്സ് രംഗത്ത് ബിസിനസ്-ടു-ബിസിനസ്  ഇ-കൊമേഴ്സിന് മാത്രമാണ് 100 ശതമാനം നിക്ഷേപം അനുവദിച്ചിരിക്കുന്നത്.

നിലവിലുളള പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ളിപ്കാർട്ട്, ഇ-ബേ എന്നിവയെല്ലാം ഇന്ത്യയിൽ മാർക്കറ്റ് പ്ലേസ് മോഡൽ വിൽപ്പനയാണ് ച്ചെയ്യുന്നത്. 

Post your comments