Global block

bissplus@gmail.com

Global Menu

സുന്ദർ പിച്ചെ ഏറ്റവും വിലകൂടിയ സി.ഇ.ഒ

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വിലകൂടിയ സി.ഇ.ഒ എന്ന സ്ഥാനം ഇന്ത്യക്കാരനായ സുന്ദർ പിച്ചെയ്ക്ക് സ്വന്തം.  

ഗൂഗിളിന്‍റെ 199 ദശ ലക്ഷം  യുഎസ് ഡോളർ മൂല്യമുളള ഓഹരികളാണ് ഗൂഗിളിന്‍റെ സിഇഒ കൂടിയായ പിച്ചെയ്ക്ക് ലഭിച്ചത്. ആൽഫബറ്റ് എന്ന ഗൂഗിളിന്‍റെ പൂതിയ കമ്പനി 2,73,328  ഓഹരിയാണ് സുന്ദർ പിച്ചെയ്ക്ക് നല്‍കിയത്.  

ആൽഫബറ്റിന്‍റെ തുടക്ക കാലഘട്ടത്തിലാണ് സുന്ദർ പിച്ചെയെ ഗൂഗിളിന്‍റെ സിഇഒ ആയി നിയമിച്ചത്.  

ഇന്ന് പിച്ചെയ്ക്ക 650 ദശ ലക്ഷം  ഓഹരിയുടെ മൂല്യമാണ് ഉളളത്. 2004 ലാണ് സുന്ദർ പിച്ചെ ഗൂഗിളിൽ നിയമിതനായത്. 

 

Post your comments