Global block

bissplus@gmail.com

Global Menu

സാമ്പത്തിക വളർച്ച 7.3 ശതമാനം

ന്യുഡൽഹി: രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് മേലുളള സാമ്പത്തിക വളർച്ച ഡിസംബറിൽ  7.3 ശതമാനത്തിലേക്ക് ഉയർന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം 6.6 ശതമാനമായിരുന്നു. ഇവ കണക്കിലെടുത്ത് ഈ സാമ്പത്തിക വർഷത്തിന്‍റെ പൂർണ സാമ്പത്തിക വളർച്ച 7.6 ശതമാനത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.

ഫെബ്രുവരി  29 നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ജിഡിപി കണക്ക് സർക്കാറിന് വളരെ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. ഉൽപാദന മേഖലയിൽ വളർച്ച കാണിക്കുമ്പോഴും കാർഷിക മേഖലയിൽ ഒരു ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തുന്നത്.

എന്നാൽ കഴിഞ്ഞ കാലയളവിലെ  വളർച്ച  രേഖപ്പെടുത്തുവാൻ  സ്വീകരിച്ച പൂതിയ മാർഗം അത്ര കൃത്യമായ കണക്കല്ല എന്നും, വാഹന വിൽപ്പന, ഊർജ ആവശ്യകത, മൂലധന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി എന്നിവയുടെ കണക്കുമായി യോജിക്കുന്നില്ലയെന്നുമാണ് ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞർ കരുതുന്നത്.

​​

Post your comments