Global block

bissplus@gmail.com

Global Menu

എച്ചറ്റിസി ഡിസയർ 626 4ജി ഫോൺ വിപണിയിൽ; വില 14,990 രൂപ

ന്യു ഡൽഹി: എച്ച് റ്റിസിയുടെ പുതിയ  ഡിസയര്‍ 626 4ജി ഫോൺ 14990 രുപക്ക് ഇന്ത്യൻ വിപണിയിൽ. ഡ്യുവൽ സിം, അഞ്ച് ഇഞ്ച്  ഡിസ്പ്ലേ, 13 എംപി ക്യാമറ എന്നിവയാണ് ഈ ഫോണിന്‍റെ പ്രത്യേകതകൾ.

വരും ദിവസങ്ങളിൽ ഇന്ത്യയൊട്ടാകെയുളള റീട്ടെയിൽ ഷോറൂമുകളിൽ ബ്ലു ലാഗുൺ, ബ്രീച്ച് എന്നീ നിറങ്ങളിൽ  ഡിസയർ 626 ഫോണുകൾ ലഭിക്കും. 

16 ജിബി മെമ്മറിയുളള ഫോണിൽ ആവശ്യാനുസരണം എസ് ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി ഉയർത്താവുന്നതാണ്.

"വേഗതയേറിയ പ്രോസസ്സർ, ഉയർന്ന ബാറ്ററി ക്ഷമത, നെറ്റ്വർക്ക് സ്പീഡ് എന്നിവയോടു കൂടിയ വളരെ സ്റ്റൈലിഷായ 4ജി ഫോണുകളാണ് തങ്ങളുടെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് എന്ന എച്ച്റ്റിസി സൗത്ത് ഏഷ്യ പ്രസിഡന്‍റ് ഫൈസൽ സിദ്ദിഖ് അഭിപ്രായപ്പെട്ടു.

Post your comments