Global block

bissplus@gmail.com

Global Menu

ഇലക്ട്രിക് കാറിനായി പ്രമുഖ കാർ നിർമ്മാതാക്കൾ കൈകോർക്കുന്നു

ന്യുഡൽഹി: ഇന്ത്യയിലെ പ്രമുഖ കാർ നിർമാണ കമ്പനികളായ മാരുതി സൂസുകി ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോർസ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവ ഒരുമിച്ച് ഇലക്ട്രിക്-ഹൈബ്രിഡ് കാർ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്.

ഈ കമ്പനികൾ മോട്ടോർ, ട്രാൻസ്മിഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാഗത്ഭ്യമുളള വ്യക്തികളെ തിരയുകയാണെന്ന് അരവിന്ദ മാത്യു, ചിഫ് എക്സിക്യുറ്റിവ് മഹീന്ദ്ര റേവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പറഞ്ഞു.

ഇലക്ട്രിക്- ഹൈബ്രിഡ് വാഹനങ്ങളുടെ ടെക്നോളജി വികസിപ്പിക്കാനുളള ശ്രമം ആദ്യം തുടങ്ങിയത് 2009 ല്‍ ആണ്.

എഫ്എഎംഇ (ഫാസ്റ്റർ അഡോപ്ഷൻ ആന്‍റ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് ആന്‍റ് ഹൈബ്രിഡ് വെഹിക്കിൾ) എന്ന സംഘടനയുടെ കീഴിലാണ് ഈ പദ്ധതി വരുന്നത്. കമ്പനികൾ ഈ പ്രോജക്റ്റിന് വേണ്ടി 25 കോടി രുപ  നിക്ഷേപിക്കുമ്പോൾ തത്തൂല്യമായ തുക ഈ സംഘടനയും ചെലവാക്കും.

Post your comments