Global block

bissplus@gmail.com

Global Menu

സാമൂഹിക-സാമ്പത്തിക വളർച്ചയുടെ മുഖ്യഘടകം നൈപുണ്യവും അറിവും: ഗവർണർ

തിരുവനന്തപുരം: വളർച്ചയിലേക്ക് കുതിക്കുന്ന ഏതൊരു സമൂഹത്തിലെയും സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് മുഖ്യഘടകം നൈപുണ്യവും അറിവുമാണെന്ന് ഗവർണർ പി. സദാശിവം.

സംസ്ഥാന തൊഴിൽ -നൈപുണ്യ വകുപ്പ് സംഘടിപ്പിച്ച നൈപുണ്യ അന്താരാഷ്ട്ര സ്കിൽ സമ്മിറ്റ് 2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും, പരിശീലനത്തിലും കേരളം പുലർത്തുന്ന ശ്രദ്ധ നൈപുണ്യ വികസനത്തിലും തൊഴിൽ രംഗത്ത് യുവാക്കളെ ഏകീകരിക്കുന്നതിലും വളറെയേറെ ഗുണകരമായിട്ടുണ്ട്.

വ്യവസായ ഉത്തരവാദിത്തവും ആഗോളതലത്തിലുള്ള തൊഴിലിനനുയോജ്യമായ അദ്ധ്വാനവും വികസിപ്പിക്കുവാൻ തക്കവണ്ണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെയും പരിശീലനത്തിന്‍റെയും നിലവാരം ഉയർത്തുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുകയാണ് കേരള സർക്കാരിന്‍റെ തൊഴിൽ -നൈപുണ്യ വകുപ്പ്, ഗവർണർ അഭിപ്രായപ്പെട്ടു.

നൈപുണ്യ വികസനത്തിൽ ഏവർക്കും പിന്തുടരാവുന്ന ഒരു  മാതൃകയാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ സംസ്ഥാന തൊഴിൽ -നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തത്തിൽ മാതൃകയാക്കാവുന്ന ഒന്നാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"എല്ലാവരും വളരെ താത്പര്യത്തോടെ നൈപുണ്യ വികസനത്തെത്തെപ്പറ്റി സംസാരിക്കുകയാണ്. എന്നാൽ യഥാർത്ഥ നൈപുണ്യം എവിടെയും കണ്ടെത്താന്‍ കഴിയുന്നില്ല. യുവാക്കൾ വൈദഗ്ദ്ധ്യമുള്ളവരാണ്. ഏത് മേഖലയിൽ  ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതിൽ  മാർഗ്ഗ നിർദ്ദേശമാണ് അവർക്ക് ആവശ്യമായിട്ടുള്ളത്. അത് സാധ്യമാക്കിയാൽ യുവാക്കൾക്ക് അതിരുകളില്ലാതെ സഞ്ചരിക്കാം," മന്ത്രി പറഞ്ഞു.

Post your comments