Global block

bissplus@gmail.com

Global Menu

കഴിവുള്ള യുവാക്കൾക്ക് കേരളത്തിൽ ജോലികണ്ടെത്തുന്നതിന് അവസരമൊരുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദഗ്ദ്ധ്യമുള്ള യുവാക്കൾക്ക് നാട്ടിൽ ത്തന്നെ ജോലികണ്ടെത്തുന്നതിന് സർക്കാർ  അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തെ കുട്ടികളെല്ലാം കഴിവുള്ളവരാണ്. അവർക്ക് അവസരങ്ങള്‍ ലഭ്യമാക്കണം. അവസരങ്ങൾ കിട്ടിയാൽ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് അവർ വളരും, അദ്ദേഹം പറഞ്ഞു. 

സംസ്ഥാന തൊഴിൽ -നൈപുണ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൈപുണ്യ അന്താരാഷ്ട്ര സ്കിൽ ഫീയസ്റ്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കിൽ  ഫീയസ്റ്റയില്‍ ആദ്യരണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പുറമെ ബാക്കിയുള്ള 46 മത്സരാർത്ഥികൾക്കും 10,000 രൂപ വീതം സമ്മാനം നൽകുമെന്നും ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അവസരങ്ങലില്ലാത്തതാണ് കേരളത്തിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കഴിവുള്ളവർക്ക് അത് വളർത്തിയെടുക്കുവാനുള്ള സാഹചര്യം സർക്കാർ  ഒരുക്കിക്കൊടുക്കും. അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്യും. യുവാക്കൾ വിസയെടുക്കാതെ കേരളത്തിൽ തന്നെ തൊഴിലെടുത്ത് വിജയിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Post your comments