Global block

bissplus@gmail.com

Global Menu

കയർ കേരള: നേട്ടം കൊയ്ത് സഹകരണ സംഘങ്ങളും

ആലപ്പുഴ : കയർ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടത്തുന്ന കയർ  കേരളയിൽ  കയർ  ഉത്പ്പന്ന നിർമാണ സഹകരണ സംഘങ്ങൾക്കും മികച്ച നേട്ടം. അഞ്ചുദിവസമായി ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയുടെ ദേശീയ പവിലിയനിൽ വിവിധ കയർ  ഉത്പ്പന്ന നിർമാണ സഹകരണ സംഘങ്ങളുടേതായി ഇരുപതോളം സ്‌റ്റോളുകൾ പ്രവർത്തിച്ചിരുന്നു. വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ മേളയിൽ  ഉയർന്ന വിപണന സാധ്യത തന്നെയാണ് സംഘങ്ങളെ ഏറെ സഹായിച്ചത്.  

തങ്ങളുടെ ഉത്പ്പന്നങ്ങൾ കൂടുതൽ  ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ  സാധിക്കുന്നതായി അവലൂക്കുന്ന് ആലപ്പി സ്‌മോൾ  സ്‌കെയിൽ  കയർ  മാറ്റിങ്‌സ് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധി സുരേഷ് ബാബു അഭിപ്രായപ്പെട്ടു. പ്രദർശന വിപണനമേളയിൽ എത്തുന്ന സന്ദർശകർ  പിന്നീട് മൊത്തമായും ചില്ലറയായും പരവതാനി, ചവിട്ടുപായ തുടങ്ങിയവയ്ക്കായി ഓർഡറുകൾ  നല്‍കാറുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ ഉത്പ്പന്നങ്ങൾ  വിലയിരുത്തുന്നതിനും പുതിയ പ്രവണതകളും പഠിക്കുന്നതിനും കയർ കേരള സഹായിക്കുന്നുണ്ടെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

വിദേശവിപിണിയിലെന്നപോലെ തന്നെ ആഭ്യന്തരവിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കയർ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ  കേരളീയരെയും ബോധ്യപ്പെടുത്താനാകണം, എന്ന് സഹകരണസംഘങ്ങൾ അഭിപ്രായപ്പെട്ടു.

Post your comments