Global block

bissplus@gmail.com

Global Menu

ജിഎസ്ടി ഉടൻ യാഥാർത്ഥ്യമാകും: ജെയ്റ്റ്ലി

ന്യൂഡൽഹി: രാജ്യത്ത് ചരക്ക്-സേവന നികുതി ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രതിപക്ഷ പാർട്ടികൾ ചരക്ക്-സേവന നികുതി ന്യായമാണെന്ന് മനസിലാക്കുകയും രാജ്യസഭയിൽ ബില്ല് പാസ്സാക്കാൻ സഹായിക്കുമെന്നുമാണ് താൻ കരുതുന്നെതന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം 23 ന് ആരംഭിക്കാനിരിക്കെയാണ് ജെയ്റ്റ്ലിയുടെ അഭിപ്രായപ്രകടനം.

നിരവധി രാഷ്ട്രീയ പാർട്ടികൾ ജിഎസ്ടിയെ പിന്തുണച്ചിട്ടുണ്ട്. മറ്റുള്ളവരും അധികം താമസിയാതെ തന്നെ ഇതിന്‍റെ ഗുണം മനസിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ജെയ്റ്റ്ലി പറഞ്ഞു. നേരിട്ടുള്ള നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്‍റെ പണിപ്പുരയിലാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയെ ലോകത്തെ വളരെ ശക്തമായ രാഷ്ട്രമാക്കി മാറ്റുന്നതിന് നമുക്ക് നമ്മുടെ നേരിട്ടുള്ള നികുതി സമ്പ്രദായം യുക്തിസഹമാക്കേണ്ടതുണ്ട്, ജെയ്റ്റിലി കൂട്ടിച്ചേർത്തു.

പരിഷ്കരണങ്ങൾ തുടർച്ചയായി നടക്കേണ്ട ഒന്നാണെന്നും വെല്ലുവിളികൾ കാത്തിരിക്കുന്നതിനാൽ പരിഷ്കരണ നടപടികൾ തുടർന്നു കൊണ്ടേയിരിക്കണമെന്നും അതിന് അവസാനമില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

Post your comments