Global block

bissplus@gmail.com

Global Menu

കയർ കേരള: 250 കോടിയിലേറെ രൂപയുടെ കയറ്റുമതിക്ക് ധാരണ

ആലപ്പുഴ:  അന്താരാഷ്ട്ര കയർ വിപണന പ്രദർശന മേളയായ കയർ കേരള 2016 ന്റെ മുഖ്യ ആകർഷണമായ ബയർ സെല്ലർ സംഗമത്തിൽ 250 കോടിയിൽ പരം  രൂപയുടെ കയറ്റുമതിക്കുള്ള വ്യാപാര ഇടപാടുകൾക്ക് ധാരണയായി.

54 രാജ്യങ്ങളിൽ നിന്നുള്ള 159 ബയർമാരും രജിസ്റ്റർ ചെയ്ത 260 വ്യാപാരികളും കയർ ഭൂവസ്ത്ര ഉൽപ്പന്നങ്ങളുടെ പ്രദർശകരും സംഗമത്തിൽ  ആശയവിനിമയത്തിനെത്തിയിരുന്നു.

നിലവിലെ പങ്കാളികളും സംഗമത്തിലെ ബയർമാരും ഈ മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾക്കായി നിക്ഷേപം നടത്തുന്നത്  അർത്ഥവത്താണെന്ന അഭിപ്രായക്കാരാണെന്ന്  അദ്ധ്യക്ഷത വഹിച്ച കയർ റവന്യു വകുപ്പ് മന്ത്രി അടൂർ  പ്രകാശ് പറഞ്ഞു.

ബയർമാർക്കും വിൽപ്പനക്കാർക്കും വൈവിധ്യമാർ ന്ന ഉല്‍പ്പന്നങ്ങൾ കൈമാറാനും അതിലൂടെ  വളർച്ച പ്രാപിക്കാനും സംഗമത്തിലൂടെ സാധിക്കും.

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ബയർ -സെല്ലർ സംഗമത്തിലെ  ആഭ്യന്തര, വിദേശ പങ്കാളികളിലൂടെ വരുമാനത്തിൽ വർദ്ധനവുണ്ടായെന്നു മാത്രമല്ല അവരിൽ നിന്ന് മികച്ച പ്രതികരണം നേടാനായതായും മന്ത്രി പറഞ്ഞു.

Post your comments