Global block

bissplus@gmail.com

Global Menu

പത്തനംതിട്ടയിൽ ഓൺലൈൻ പോക്കുവരവ് ട്രയൽ റൺ

 

 

 

 

 

 

 

 

 

 

 

 

 

പത്തനംതിട്ട: ജില്ലയിലെ റീസർവേ കഴിഞ്ഞ വില്ലേജ് ഓഫീസുകളിലെ പോക്കുവരവ് നടപടികൾ ഓൺലൈനായി ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഇതിന്‍റെ ആദ്യപടിയായി വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റർ, തണ്ടപ്പേര്‍ രജിസ്റ്റർ എന്നിവ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന നടപടി പെരുമ്പെട്ടി, തെള്ളിയൂര്‍, കല്ലൂപ്പാറ, നെടുമ്പ്രം, കടപ്ര വില്ലേജുകളിൽ പൂർത്തിയായി. 

മറ്റു വില്ലേജുകളിലെ ജോലികൾക്കായി ജില്ലയിൽ ആകെ 120  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർമാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി പുരോഗമിക്കുകയാണ്.

പെരുമ്പെട്ടി, തെള്ളിയൂർ വില്ലേജ് ഓഫീസുകളിലെ ഓൺലൈൻ പോക്കുവരവിന്‍റെ ട്രയൽ റൺ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങും. ഡാറ്റാ എന്‍ട്രി പൂർത്തീകരിക്കുന്ന മുറയ്ക്ക് മറ്റു വില്ലേജ് ഓഫീസുകളിലും ട്രയൽ റൺ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതിനുശേഷം പേപ്പറിൽ ചെയ്തു വരുന്ന പോക്കുവരവ് നടപടികൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. റീസർവേ കഴിഞ്ഞ 58 വില്ലേജുകളിൽ 50 എണ്ണത്തിലെങ്കിലും ഈമാസം തന്നെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

Post your comments