Global block

bissplus@gmail.com

Global Menu

നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാ നയം

മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.75 ശതമാനമായി തുടരുമ്പോൾ,  റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കരുതൽ ധനാനുപാത നിരക്ക് നാലു ശതമാനമായും മാറ്റമില്ലാതെ നിലനിർത്തി. 

ഈ മാസം ബജറ്റ് അവതരണ മാസമായത് മൂലം നിരക്കുകളെ അതേപടി നിലനിർത്തുകയാണ് ഗവർണർ രഘുറാം രാജൻ ചെയ്തിരിക്കുന്നത്. പുതിയ വായ്പാനയം അനുസരിച്ചു ബാങ്ക് പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല.

നാണയപ്പെരുപ്പ നിരക്കില്‍ നേരിയ വർധനവ് ഉണ്ടാകുമെന്ന സൂചനയും റിസർവ് ബാങ്ക് നൽകിയിട്ടുണ്ട് . ഇപ്പോഴത്തെ 5.6% എന്നാ നിലയില നിന്ന്  ഈ വര്‍ഷം അവസാനത്തോടെ അത് ആറു ശതമാനത്തില്‍ എത്തുമെന്നാണ് നിഗമനം. 

Post your comments