Global block

bissplus@gmail.com

Global Menu

അശോക് ലേലാന്‍ഡ് പുതിയ കാപ്റ്റൻ 40ഐടി ട്രാക്ടർ വിപണിയിൽ

കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലേലാന്‍ഡ് ഇന്ധനക്ഷമതയുള്ള പുതിയ കാപ്റ്റൻ 40ഐടി ട്രാക്ടർ വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ 'കാപ്റ്റൻ ' ശ്രേണിയിലെ ഏറ്റവും പുതിയ ട്രാക്ടറാണിത്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയപ്പൂരിലാണ് ട്രാക്ടർ പുറത്തിറക്കിയത്.

ഡ്രൈവർമാർ, മറ്റു ഉപഭോക്താക്കൾ എന്നിവരുമായുള്ള നിരന്തര ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തിലാണ്  കാപ്റ്റൻ 40ഐടി വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നു കമ്പനിയുടെ ട്രക്ക്  വിഭാഗം പ്രസിഡന്‍റ് രാജീവ് സഹാരിയ അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള കാബിൻ, മികച്ച ഇന്ധന ക്ഷമത, തുടങ്ങി പൂർണമായും ഇന്ത്യൻ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഇതിന്‍റെ രൂപകല്പന. 

ഏതാണ്ട് 23 ലക്ഷം കിലോമീറ്റർ റോഡ് ടെസ്റ്റിംഗിനു ശേഷമാണ് വാഹനം വിപണിയിലെത്തിച്ചിട്ടുള്ളത്. ട്രക്ക് 40 ടണ്‍, 49 ടണ്‍ റേഞ്ചുകളിൽ പുറത്തിറക്കിയിട്ടുണ്ട്. 

ഇന്‍റലിജന്‍റ് ഇന്ധന മാനേജ്മെന്‍റ് സംവിധാനം വഴി, ലോഡ് ഇല്ലാത്തപ്പോഴും പൂർണ ലോഡ് ഉള്ളപ്പോഴും ഏറ്റവും കാര്യക്ഷമമായ ഇന്ധനോപയോഗം ഉറപ്പു വരുത്തിയിട്ടുണ്ട്. കുറഞ്ഞ ഗിയർ ഷിഫ്റ്റ്, മികച്ച പിക്ക് അപ്, കുറവ് അറ്റകുറ്റപ്പണികൾ, ഉയർന്ന കാബ് ടില്‍റ്റ് ആംഗിൾ തുടങ്ങിയവയും കാപ്റ്റന്‍ 40ഐടിയുടെ സവിശേഷതകളാണ്. ടർബോചാര്‍ജ്ഡ് ഡീസൽ എന്‍ജിനാണ് ഈ ട്രാക്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്.

Post your comments