Global block

bissplus@gmail.com

Global Menu

ബിടുബി മീറ്റിൽ കേരളത്തിലെ 200 സ്ഥാപനങ്ങൾ

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ചെറുകിട വ്യവസായ മേളയായ ബിസിനസ്സ് ടു ബിസിനസ്സ് മീറ്റിൽ കേരളത്തിലെ 200 ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്പ്പന്നങ്ങൾ അവത- രിപ്പിക്കും. 

സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ മേഖലയിൽ  നിന്നാണ് ഏറ്റവുമധികം വ്യവസായങ്ങൾ പങ്കെടുക്കുന്നത്. മേഖലയിലെ 80 വ്യവസായങ്ങൾ, കേരളത്തിന്‍റെ ഭക്ഷ്യരംഗത്തെ വൈവിധ്യങ്ങൾ വിദേശത്തേയും അന്യ സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍ക്ക് മുന്‍പിൽ അവതരിപ്പിക്കും. സിയാൽ കണ്‍വെന്‍ഷൻ സെന്‍ററിൽ ഈ മാസം നാലിന് മുഖ്യമന്ത്രി ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യും. 

ഭക്ഷ്യരംഗത്തെ ഉത്പ്പന്നങ്ങൾക്ക് പുറമെ ഇല്ക്ട്രിക്കൽ  ആന്‍റ് ഇലക്ട്രോണിക്സ് മേഖലയിൽ  നിന്ന് 27, കെത്തറിമേഖലയിൽ  നിന്ന് 24 യൂണിറ്റുകൾ, തടി അടിസ്ഥാനമാക്കിയ 20 വ്യവസായങ്ങൾ, റബ്ബർ ഉത്പ്പന്ന വ്യവസായങ്ങൾ 14, ആയൂർവ്വേദ ആന്‍റ് ഹെർബൽ മേഖലയിലെ 18, ബാംബു ഉൾപ്പെടെയുള്ള മറ്റ് ഉത്പ്പന്ന മേഖയിൽ നിന്ന് 13, കരകൗശലരംഗത്ത് നിന്ന് 17 എന്നിങ്ങനെയാണ് കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തിട്ടുള്ള മറ്റ് ചെറുകിട വ്യവസായങ്ങൾ.

ശ്രീലങ്കയിൽ  നിന്നാണ് ബിസിനസ്സ് മീറ്റിന് ഏറ്റവും കൂടുതൽ പേരെത്തുക. അമേരിക്ക, കൊളംബിയ, ഗാംബിയ, റഷ്യ, സ്വിറ്റ്സർലന്‍ഡ്, സൗദി അറേബ്യ, ഇറാൻ, പാകിസ്ഥാൻ, സിംഗപ്പൂർ, ഖത്തർ, പോളണ്ട്, തായ്ലന്‍ഡ്, ബൽജിയം, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറും ഇന്ത്യയിൽ  നിന്നുള്ള 350 ബയർമാരും  മീറ്റിനെത്തും.

Post your comments