Global block

bissplus@gmail.com

Global Menu

നാഗ്പൂരിൽ തടവുകാര്‍ക്ക് എടിഎം കാര്‍ഡ്

നാഗ്പൂര്‍. ഇനി തടവുകാര്‍ക്ക് എടിഎം കാര്‍ഡ്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കാണ് എസ്.ബി.ഐയുടെ എടിഎം കാര്‍ഡ് സൗകര്യം ലഭിച്ചിരിക്കുന്നത്. 

തിരഞ്ഞെടുത്ത 140 തടവുകാര്‍ക്കാണ് മഹാരാഷട്ര അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ (ജയില്‍) ഡോ. ഭുഷൺ കുമാര്‍ ഉപാധ്യായ എടിഎം കാര്‍ഡ് നല്‍കിയത്.

ഇതുപോലെ സംസ്ഥാനത്തെ മറ്റു ജയിലുകളിലുളള തടവുകാര്‍ക്കും എടിഎം കാര്‍ഡ് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ കാര്‍ഡ് ഉപയോഗിച്ച് തടവകാര്‍ക്ക് ജയില്‍ കാന്‍റിനില്‍ നിന്ന് ആവശ്യ സാധനങ്ങള്‍ വാങ്ങാവുന്നതാണ്. ജയിലില്‍ പണിയെടുക്കുമ്പോള്‍ ലഭിക്കുന്ന വേതനം ഇനി മുതല്‍ ഇവരുടെ ആക്കൗണ്ട് വഴിയാണ് ലഭിക്കുക. കൂടാതെ തടവുകാരുടെ ബന്ധുകള്‍ക്ക് 2500 രൂപ ഒരു മാസത്തില്‍ ഈ ആക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. 

ഇത്തരം പദ്ധതിയികളിലൂടെ തടവുകാരുടെ ഇടയില്‍ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കാന്‍ സാഹയിക്കുമെന്ന് എഡിജിപി അറിയിച്ചു.

Post your comments