Global block

bissplus@gmail.com

Global Menu

ആപ്പിള്‍ ഐഫോണിന് വരുമാന നഷ്ടം

ക്യുപെർറ്റിനൊ: ലോകത്തെ പ്രമഖ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് വരുമാനത്തില്‍ ഇടിവ്. കഴിഞ്ഞ പാദത്തില്‍ ആപ്പിളിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആപ്പിളിന് വരുമാനത്തില്‍ ഇടിവ് ഉണ്ടാകുന്നത്.

ഐഫോണ്‍ വിപണിയിലുണ്ടായ തിരിച്ചടിയാണ് ആപ്പിളിന്റെ വരുമാന നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 7.48 കോടി ഐ ഫോണുകളാണ് വിറ്റുപോയത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നേടിയ ഐഫോണ്‍ വില്‍പ്പനയുടെ പകുതി പോലും നടപ്പ് സാമ്പത്തിക വര്‍ഷം ഉണ്ടായിട്ടില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് പറഞ്ഞു.

 

Post your comments