Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ 4ജി കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ടെലകോം സേവനദാതാ- ക്കളിലൊന്നായ വോഡഫോണ്‍ അതിവേഗ 4ജി സര്‍വ്വീസുകള്‍ കൊല്‍ക്കത്തയിലെ വ്യവസായ റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളായ ബിബിഡി ബാഗ്, പാര്‍ക്ക് സ്ട്രീറ്റ്, അലിപോര്‍, ബാലിഗങ്ങ്, സോള്‍ട്ട് ലെയ്ക്ക് സെക്ടര്‍ 5, എയര്‍പോര്‍ട്ട്, ഇഎം ബൈപാസ് എന്നീ സ്ഥലങ്ങളില്‍ അവതരിപ്പിക്കുന്നു. ഘട്ടംഘട്ടമായി ജൂണ്‍ 2016 ഓടു കൂടി കൊല്‍ക്കത്തയിലെ എല്ലാ പ്രദേശങ്ങളിലും അതിവേഗ 4ജി സര്‍വ്വീസുകള്‍ ലഭ്യമാക്കും. കേരളത്തിലെയും കര്‍ണാടകത്തിലെയും വിജയകരമായ തുടക്കത്തിനു ശേഷമാണ് വോഡഫോണ്‍ അതിവേഗ 4ജി സര്‍വ്വീസുകള്‍  കൊല്‍ക്കത്തയില്‍ അവതരിപ്പിക്കുന്നത്. 

ഏറ്റവും ഫലപ്രദമായ 1800MHz ബാന്‍ഡിലാണ് പുതുതലമുറ സേവനമായ ഹൈ സ്പീഡ് 4ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്നത്. ഹൈ സ്പീഡ് നെറ്റ്വര്‍ക്കിലൂടെ വോഡഫോണിന്‍റെ 4ജി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് അതിവേഗത്തില്‍ ഉപയോഗിക്കാനും മൊബൈല്‍ വൈ-ഫൈ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളില്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

വോഡഫോണിന്‍റെ 4ജി സേവനങ്ങള്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ  4ജി സൗകര്യമുള്ള ഹാന്‍ഡ്സെറ്റുകള്‍ വഴി വാങ്ങി ഉടന്‍ തന്നെ ഉപയോഗിക്കാനാവും. വോഡഫോണ്‍ 4ജി വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് അനുഭവത്തിന്‍റെ കാര്യത്തില്‍ വളരെ ഉയര്‍ന്ന തലത്തിലെത്താനാവും.

അവര്‍ക്ക് വീഡിയോകളും സംഗീതവും കൂടുതല്‍ വേഗത്തില്‍ ഡൗണ്ലോഡു ചെയ്യാനും അപ്ലോഡു ചെയ്യാനുമാവും. തുടര്‍ച്ചയായ വീഡിയോ ചാറ്റുകള്‍, പ്രിയപ്പെട്ട ആപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കണക്ടു ചെയ്യല്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്, മൊബൈല്‍ ഗെയിമിങ്, ടു-വേ വീഡിയോ കോളിങ് എന്നിവയും ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാനാവും. 

4ജി ഉപഭോക്താക്കള്‍ക്ക് യുകെ, ജര്‍മ്മനി, റൊമേനിയ, സ്പെയിന്‍, നെതര്‍ലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്‍റര്‍നാഷ്ണല്‍ റോമിങ്ങ് സൗകര്യം ലഭ്യമാക്കുന്ന ആദ്യത്തെ ടെലികോം സേവനദാതാവാണ് വോഡഫോണ്‍.   

 

Post your comments