Global block

bissplus@gmail.com

Global Menu

ക്യാമറക്ക് ഊന്നൽ നൽകി അസൂസ് സെന്‍ഫോണ്‍ സൂം

ന്യു ഡൽഹി: അസൂസ് സെന്‍ഫോണ്‍ സൂം ഇന്ത്യന്‍ വിപണിയില്‍. ഈ സ്മാര്‍ട്ട്ഫോണ്‍ കൂടുതലായി ഊന്നല്‍ നല്‍കുന്നത് ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 128ജിബി മെമ്മറി വേരിയന്‍റിന് 37.999 രൂപയാണ്. എന്നാല്‍ പോര്‍ട്ടബിള്‍ ട്രൈപോഡും ഫ്ളാഷുമുളള അസൂസിന് 39,999 രൂപയാണ്. ഫ്ളിപ്കാര്‍ട്ടിലും അസൂസിന്‍റെ ഷോറൂമുകളിലും ഫെബ്രുവരി 2016 മൂതല്‍ അസൂസ് സെന്‍ഫോണ്‍ സൂം ലഭിക്കുന്നതാണ്. 

അസൂസ് സെന്‍ഫോണ്‍ സൂം അടിസ്ഥാനപരമായി സെന്‍ഫോണ്‍ 2 ന്‍റെ ആവര്‍ത്തനം തന്നെയാണ്. പക്ഷേ ഫോട്ടോഗ്രാഫിയെ ഗൗരവമായി കാണുന്നവര്‍ക്ക് വളരെ ഉപയോഗപ്രദമാക്കുന്ന ക്യാമറയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒഐഎസ് ഉളള 13എംപി ക്യാമറ, 10 എലമെന്‍റ് ലെന്‍സ്, 3എക്സ് ഒപ്റ്റിക്കല്‍ സൂം എന്നിവയാണ് അസൂസ് സെന്‍ഫോണ്‍ സൂമിന്‍റെ പ്രത്യേകത.

അസൂസ് അവകാശപ്പെടുന്നത് സെന്‍ഫോണ്‍ സൂം ലോകത്തിലെ ഏറ്റവും മെലിഞ്ഞ (5എംഎം) സ്മാര്‍ട്ട് ഫോണ്‍ ആണ് എന്നാണ്. ഇന്‍ഡോര്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ റിയര്‍ ക്യാമറയോടു കൂടിയ ഡ്യുവല്‍ എല്‍ഇഡി റിയല്‍ ടോണ്‍ ഫ്ലാഷാണ് ഇതില്‍ ഉളളത്.

ലേസര്‍ ഓട്ടോഫോക്കസ്  ഉളളതിനാല്‍ 0.03 സെക്കന്‍ഡ് കൊണ്ട് ഒരു ചിത്രമെടുക്കാന്‍ സാധിക്കും.ഇതിന്‍റെ വലുപ്പവും ആകൃതിയും ആന്‍ഡ്രോയിഡ് വെര്‍ഷന്‍ നോക്കിയ ലൂമിയ1020 ന്‍റെ സാമ്യമുളളതാണ്. ആന്‍ഡ്രോയിഡ് 5.0 ലോലീപോപ്പാണ് ഉപയോഗിച്ചിരിക്കുന്നത്

Post your comments