Global block

bissplus@gmail.com

Global Menu

വീണാൽ പൊട്ടാത്ത സ്ക്രീനുമായി മോട്ടോ എക്സ് ഫോഴ്സ് ഫെബ്രുവരി ഒന്നിന്

ന്യു ഡൽഹി : മോട്ടോ എക്സ് ഫോഴ്സിന്റെ ഷാറ്റര്‍ പ്രൂഫ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും എത്തുന്നു. അടുത്ത മാസം ഒന്നു മുതലാവും ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങുക. ഇന്ത്യയില്‍ ഇറങ്ങുന്നതിനോടൊപ്പം തന്നെ ലോകവ്യാപകമായി ഇറക്കാനും കമ്പനി തിരൂമാനിച്ചിട്ടുണ്ട്.

ഡ്രോയിഡ് ടര്‍ബോ 2 ന്‍റെ അന്താരാഷ്ട്ര പതിപ്പായ മോട്ടോ എകസ് ഫോഴ്സിന്റെ പ്രധാന പ്രത്യേകത ഷാറ്റര്‍ ഷീല്‍ഡ് ഡിസ്പ്ലേയാണ്. അലുമിനിയം റിജിഡ് കോര്‍, ഫ്ലക്സിബിള്‍ അമാലെഡ് സ്ക്രീന്‍, ഡ്യുവല്‍ ലെയര്‍ ടച്ച് സ്ക്രീന്‍ പാനല്‍ എന്നിവയാണ് ഈ ഫോണിന്‍റെ മറ്റ് സവിശേഷതകൾ . അതുകൊണ്ട് തന്നെ ഉറപ്പുളള പ്രതലങ്ങളില്‍ വീണാല്‍ പോലും ഇതിന് യാതൊരുവിധ കേടു പാടും സംഭവിക്കില്ല. കൂടാതെ ഇര്‍പ്പം തടയുന്ന നാനോ കോട്ടിങ്ങും ഉപയോഗിച്ചിട്ടുണ്ട്.

5.4 ഇഞ്ച് ക്യുഎച്ച്ഡി (1440*2560) ഡിസ്പ്ലേ, എല്‍പിഡിഡിആര്‍4 ന്റെ 3ജിബി റാം, 32 മുതല്‍ 64 ജിബി വരെയുളള സ്റ്റോറേജ് ഓപ്ഷന്‍, 3760 എംഎഎച്ച്ബാറ്ററി, 21 മെഗ്പിഗ്സെല്‍ റീയര്‍ ക്യാമറ, 5 മെഗാപിക്സെല്‍ ഫ്രണ്ട് ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഫോണിന് അവകാശപ്പെടാവുന്നതാണ്. 

Post your comments